റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാകിസ്ഥാനിലെ മൂന്ന് വ്യോമ താവളങ്ങളില്‍ ശക്തമായ സ്ഥോടനം

May 10, 2025 - 7:51 am

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മൂന്ന് വ്യോമ താവളങ്ങളില്‍ മെയ് 10 ന് പുലർച്ചെ ശക്തമായ സ്ഥോടനം നടന്നതായി റിപ്പോർട്ട്. ഇസ്ലാമാബാദില്‍ നിന്ന് 10 കിലോമീറ്ററില്‍ മാത്രം അകലെ രാജ്യത്തിന്റെ സൈനിക ആസ്ഥാനത്തോട് ചേർന്നുള്ള ഒരു പ്രധാന സ്ഥലമായ റാവല്‍പിണ്ടിയിലെ നൂർ ഖാൻ, മുരിദ്, റഫീഖി എന്നീ മൂന്ന് വ്യോമസേനാ കേന്ദ്രങ്ങളിലാണ് സ്ഫോടനങ്ങള്‍ നടന്നതെന്നാണ് പാകിസ്ഥാൻ സൈന്യം പുറത്തുവിടുന്ന വിവരം.

നൂർ ഖാൻ വ്യോമതാവളത്തിന് തീപിടിച്ചതായി കാണിക്കുന്ന ചില വീഡിയോകള്‍ പാകിസ്ഥാൻ മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഈ വീഡിയോ ശരിയാണെന്ന് സ്ഥിരീകരണമൊന്നും വന്നിട്ടില്ല. പാകിസ്ഥാനിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വ്യോമസേനാ കേന്ദ്രമാണ് നൂർ ഖാൻ. മുമ്പ് ചക്ലല എയർ ബേസ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.

വാണിജ്യ കെട്ടിടങ്ങളെല്ലാം അടച്ചുപൂട്ടുന്നു.

ഇതോടെ, തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തുള്ള ഒരു പ്രധാനപ്പെട്ട സ്ഥാപനം ഉള്‍പ്പെടെ, രാജ്യത്തിന്റെ വ്യോമാതിർത്തിയിലുള്ള എല്ലാ സിവിലിയൻ, വാണിജ്യ കെട്ടിടങ്ങളെല്ലാം അടച്ചുപൂട്ടാൻ പാകിസ്ഥാൻ സർക്കാർ നിർബന്ധിതരായിരിക്കുകയാണ്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *