വത്തിക്കാന്‍ സിറ്റി | ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം അദ്ദേഹത്തിന്റെ ആഗ്രഹം പോലെ സാന്താ മറിയ മജോറ ബസലിക്കയില്‍ . അടക്കം ചെയ്തു .വത്തിക്കാനില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേരാണ് പ
ങ്കെടുത്തത്. 130 രാജ്യങ്ങളില്‍ നിന്നുള്ളപ്രതിനിധികള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ചടങ്ങില്‍ പങ്കെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലെത്തി.
15 ഭാഷകളില്‍ സംസ്‌കാര ചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്തു..
മരണപത്രത്തില്‍ ശവകുടീരങ്ങള്‍ അലങ്കാരങ്ങളൊന്നുമില്ലാതെ ലളിതമായിരിക്കണമെന്ന് പാപ്പ പറഞ്ഞിരുന്നു. സംസ്‌കാര ചടങ്ങുകള്‍ സ്വകാര്യമായിട്ടാണ് നടത്തിയത്. വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ചടങ്ങുകൾ നടന്നത് .ലോകരാജ്യങ്ങളിലെ രാഷ്ട്ര തലവന്മാര്‍ പാപ്പയ്ക്ക് ആദരമര്‍പ്പിച്ചു.ഫ്രഞ്ച്, പോര്‍ച്ചുഗീസ്, അറബിക്, ചൈനീസ്, ജര്‍മന്‍, പോളിസ്, എന്നീ ആറു ഭാഷകളില്‍ പ്രാര്‍ത്ഥന നടത്തി.15 ഭാഷകളില്‍ സംസ്‌കാര ചടങ്ങുകള്‍ വിവരണത്തോടെ തത്സമയം സംപ്രേഷണം ചെയ്തു..
.


