ന്യൂഡല്‍ഹി | സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തി. ജമ്മു കശ്മീരിലെ പഹല്‍ഗാം മുസ്ലീം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി സന്ദര്‍ശനം വെട്ടിക്കുറച്ച് മോദി മടങ്ങിയത്. ജിദ്ദയില്‍ നിന്ന് പാകിസ്താന്‍ വ്യോമപാത ഉപേക്ഷിച്ചാണ് പ്രധാനമന്ത്രി ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഏപ്രിൽ 22 ചൊവ്വാഴ്ചയാണ് മോദി സൗദിയിലേക്ക് പുറപ്പെട്ടത്
ബിഹാറില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് (ഏപ്രിൽ 24) ബിഹാറിലേക്ക് തിരിക്കും. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി ബിഹാറിലേക്ക് തിരിക്കുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
ബീഹാറില്‍ പ്രധാനമന്ത്രി 13,480 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. ബീഹാറിലേക്കുള്ള പുതിയ ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.
സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശം
മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയത്. ബഹാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വലിയ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബീഹാര്‍ ഡി ജിപി വിനയ് കുമാര്‍ പറഞ്ഞു.മുന്‍കരുതല്‍ നടപടിയായി ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ ജില്ലകള്‍, വിമാനത്താവളങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
പരമാവധി ജാഗ്രത പാലിക്കാനും അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. .
ജില്ലാ പോലീസിന് പുറമേ, സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരോടും നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ആളുകളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലെ അതിര്‍ത്തി പോലീസ് ഔട്ട്പോസ്റ്റുകളില്‍ പരമാവധി ജാഗ്രത പാലിക്കാനും അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. .
.
