റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആശമാർക്കായി കണ്‍സോർഷ്യം രൂപവത്കരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി

March 30, 2025 - 4:56 am

തിരുവനന്തപുരം: .മരണത്തെ മുഖാമുഖം നേരിട്ടവരാണ് ആശമാർ .കോവിഡ് കാലത്ത് സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചവർ.. അവർക്കുവേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യണം. അതിനാൽ ആശമാരുടെ പ്രശ്നപരിഹാരത്തിന് കണ്‍സോർഷ്യം രൂപവത്കരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ തിരുവനന്തപുരത്ത് എത്തിയാലുടൻ ആശമാരുടെ സമരപ്പന്തലില്‍ എത്തി അവരുമായി കൂടിക്കാഴ്ച നടത്തുമെന്നും മുടിമുറി സമരത്തെപ്പറ്റിയുള്‍പ്പെടെ ചർച്ച ചെയ്യുമെന്നും സുരേഷ് ഗോപി എംപി മാധ്യമങ്ങളോട് പറഞ്ഞു.

പ്രശ്നപരിഹാരത്തിനായുള്ള നിർദ്ദേശങ്ങൾ

ആശമാരുടെ മാസവരുമാനത്തിനോടൊപ്പം നല്ലൊരു വിഹിതം കണ്‍സോർഷ്യത്തിലൂടെ നല്‍കാൻ കഴിയും. ആദ്യ ഘട്ടത്തില്‍ ഒരുകോടി രൂപ താൻ സംഭാവന നല്‍കുമെന്നും ബാക്കി സമൂഹത്തില്‍ നിന്നും സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 25 കോടിയുടെ കണ്‍സോർഷ്യം രൂപീകരിക്കാനാകും. നല്ല മനസുള്ളവർ ചേർന്നാല്‍ ഇതിനു സാധിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *