റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് മുണ്ടൂരില്‍ യുവാവിനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു

March 27, 2025 - 11:41 am

പാലക്കാട്|.മുണ്ടൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു. മണികണ്ഠന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ കുമ്മംകോട് എന്ന സ്ഥലത്താണ് സംഭവം നടന്നത് .രാത്രിയില്‍ മദ്യപിച്ചിരിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. . മാർച്ച് 26 ന് രാത്രി ഒരുമിച്ചുള്ള മദ്യപാനത്തിനിടെയാണ് തര്‍ക്കമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.

മണികണ്ഠന് ചില മാനസിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി അറിയുന്നു.

തൊട്ടടുത്ത് താമസിക്കുന്ന വിനോദും സഹോദരനും മണികണ്ഠനെ മദ്യപിക്കാന്‍ ക്ഷണിക്കാറുണ്ടായിരുന്നു. ഈ സമയത്താണ് തര്‍ക്കമുണ്ടായതും അതിനു പിന്നാലെ വിനോദ് മണികണ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതും. മുണ്ടൂരിലെ കുമ്മംകോട് എന്ന സ്ഥലത്തെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു മണികണ്ഠന്‍. ഭാര്യ പിണങ്ങിപ്പോയിരുന്നു. നാട്ടുകാര്‍ പറയുന്നതനുസരിച്ച്, മണികണ്ഠന് ചില മാനസിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി അറിയുന്നു.

വിനോദിന്റെ സഹോദരന്‍ ഒളിവിലാണ്.

രാവിലെ ഇതുവഴി പോയ അയല്‍വാസിയാണ് മണികണ്ഠന്‍ മരിച്ചുകിടക്കുന്നത് കണ്ടത്. ഉടൻ പോലീസിനെ വിവരം അറിയിച്ചു. നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയായ വിനോദിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. വിനോദിന്റെ സഹോദരന്‍ ഒളിവിലാണ്. കൂടാതെ, വിനോദിന്റെ മാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *