ആശവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ജനസഭ ഇന്ന് സമരവേദിയില്‍

തിരുവനന്തപുരം: ആശവർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് (മാർച്ച് 26) സമരവേദിയില്‍ . സാഹിത്യ-സാമൂഹ്യ-കലാ-സാംസ്‌കാരിക നിയമ രംഗങ്ങളിലെ പ്രമുഖരും പൊതുജനങ്ങളും ജനസഭയുടെ ഭാഗമാകും .

മന്ത്രിയുടെ പ്രസ്താവനകളിലെ പൊള്ളത്തരം .

സമരത്തോടുളള സംസ്ഥാന സർക്കാരിന്റെ സമീപനം ക്രൂരമെന്ന് കേരള ആശ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി.ആറുദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തുന്ന വ്യക്തികളുടെ ആരോഗ്യനില പരിശോധിക്കാനോ,മെഡിക്കല്‍ സേവനങ്ങള്‍ ഉറപ്പാക്കാനോ സർക്കാർ തയാറായിട്ടില്ല.ആശാവർക്കർമാരോട് സർക്കാരിനുള്ളത് അനുഭാവ പൂർണമായ സമീപനമാണെന്ന് ആവർത്തിച്ചുപറയുന്ന മന്ത്രിയുടെ പ്രസ്താവനകളിലെ പൊള്ളത്തരം വെളിവാക്കുന്നതാണിതെന്ന് സമരക്കാർ കുറ്റപ്പെടുത്തി.

നിരാഹാര സമരം നടത്തിവന്ന ശോഭ.എം എന്ന ആശാവർക്കറെ ആശുപത്രിയിലേക്ക് മാറ്റി

സെക്രട്ടേറിയറ്റ് പടിക്കല്‍ ഫെബ്രുവരി 10ന് ആരംഭിച്ച അനിശ്ചിതകാല സമരത്തിന്റെ 39ാം ദിവസമാണ് നിരാഹാരസമരം ആരംഭിച്ചത്. കേരള ആശ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു,ആശാവർക്കർമാരായ കെ.പി തങ്കമണി,ശൈലജ.എസ് എന്നിവരാണിപ്പോള്‍ സമരം തുടരുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് നിരാഹാര സമരം നടത്തിവന്ന ശോഭ.എം എന്ന ആശാവർക്കറെ ഇന്നലെ ഉച്ചയ്ക്കുശേഷം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മാർച്ച് 25 ന് സമരപ്പന്തലിലെത്തിയ സന്തോഷ് പണ്ഡിറ്റ് ആശാ വർക്കർമാർക്ക് അൻപതിനായിരം രൂപ സംഭാവന ചെയ്തു

ജനസഭയിൽ സാഹിത്യ അക്കാഡമി ചെയർമാൻ സച്ചിദാനന്ദൻ,ടീസ്റ്റ സെറ്റില്‍വാദ്,കല്പറ്റ നാരായണൻ,ബി.രാജീവൻ,ജോയി മാത്യു,എം.പി മത്തായി,സി.ആർ.നീലകണ്ഠൻ,ശ്രീധർ രാധാകൃഷ്ണൻ,കെ.ജി.താര,ആസാദ്,സണ്ണി.എം.കപിക്കാട്,റോസ് മേരി തുടങ്ങിയവർ പങ്കെടുക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →