റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിന് ഷാന്‍ റഹ്മാനെതിരെ കേസ്

March 26, 2025 - 2:35 pm

കൊച്ചി| സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ കേസ്. സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിന് എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയില്‍ തേവര എസ്എച്ച് കോളജ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു സംഗീത പരിപാടി.

സംഗീത നിശയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്ന് പരാതി

അതീവ സുരക്ഷാ മേഖലയിലാണ് ഡ്രോണ്‍ പറത്തുകയും ലേസര്‍ ലൈറ്റ് ഉപയോഗിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം ഷാന്‍ റഹ്മാനെതിരെ വഞ്ചനാക്കേസ് ചുമത്തിയിരുന്നു. കൊച്ചിയിലെ സംഗീത നിശയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *