റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊതുവിദ്യാഭ്യാസം മികവിന്റെ പാതയിലാണെന്ന് മന്ത്രി ജി.ആർ.അനില്‍

March 25, 2025 - 5:41 am

ചിറയിൻകീഴ്: പൊതുവിദ്യാലയങ്ങളിലെ അക്കാഡമിക മികവ് വിദ്യാർത്ഥികളുടെ സമഗ്ര വികസനം സാദ്ധ്യമാക്കുന്നുവെന്നും, പൊതുവിദ്യാഭ്യാസം മികവിന്റെ പാതയിലാണെന്നും മന്ത്രി ജി.ആർ.അനില്‍. മുരുക്കുംപുഴ ഇടവിളാകം ഗവ.യു.പി.സ്കൂളില്‍ ടാറ്റാ കണ്‍സള്‍ട്ടൻസി സർവീസസ് സി.ഇ.ആർ ഫണ്ടില്‍ നിന്നും 57 ലക്ഷം രൂപാ ചെലവില്‍ നിർമ്മിച്ച ഹൈടെക്ക് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വി.ശശി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായി. ടി.സി.എസ് വൈസ് പ്രസിഡന്റ് ദിനേശ്.പി തമ്പി,സീനിയർ മാനേജർ എൻ.ബി ശിവദാസൻ,പൊതുവിദ്യാഭ്യാസ വകുപ്പ് അഡി.ഡയറക്ടർ ആർ.എസ് ഷിബു,ജില്ലാ പഞ്ചായത്തംഗം എം.ജലീല്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളീധരൻ,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സുനില്‍ മുരുക്കുംപുഴ,കെ.പി ലൈല,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.എ.ഷഹീൻ,കെ.എസ്.അജിത് കുമാർ,ഗ്രാമപഞ്ചായത്തംഗം മീനഅനില്‍,എസ്.കവിത എ.ഇ.ഒ ഹരികൃഷ്ണൻ,ബി.പി.സി ഉണ്ണിക്കൃഷ്ണൻ പാറക്കല്‍,എച്ച്‌.എം എല്‍.ലീന,പി.ടി.എ പ്രസിഡന്റ് ബിനു മംഗലപുരം,എസ്.എം.സി ഭാരവാഹികളായ ഇ.എസ് സലാം,പള്ളിപ്പുറം ജയകുമാർ,യു.ശാലിനി,രാജീവൻ,ശാലിനി,പി.ഷാജി അദ്ധ്യാപക പ്രതിനിധികളായ എം.ജി ഉമ,എം.കുഞ്ഞുമോള്‍ തുടങ്ങിയവർ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *