റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാണിജ്യ പാചക വാതക വിലയിൽ 6 രൂപ വർദ്ധനവ്

March 1, 2025 - 1:12 pm

കൊച്ചി|വാണിജ്യ പാചക വാതക വില ഉയര്‍ന്നു. കൊച്ചിയില്‍ 19 കിലോ ഗ്രാം സിലിണ്ടറിന് 6 രൂപയാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 1812 രൂപയായി. ഫെബ്രുവരി ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില 1806 രൂപയായിരുന്നു. കൊച്ചിയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. .

ചെന്നൈയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1965 രൂപയായി. സിലിണ്ടറിന് 5 രൂപ 50 പൈസാണ് കൂടിയത്. കഴിഞ്ഞ രണ്ട് മാസമായി 20.5 രൂപ കുറച്ചിരുന്നു. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1,797 രൂപയില്‍ നിന്ന് 1,803 രൂപയായി ഉയര്‍ന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *