അത്ഭുതം;റഷ്യയും അമേരിക്കയും ഒരുമിച്ചു. ഉക്രൈൻ പുറത്ത്; യൂറോപ്യൻ രാജ്യങ്ങൾ അങ്കലാപ്പിൽ

ന്യൂഡൽഹി: ലോക ശാക്തിക ചേരിയിൽ മാറ്റം. ഉക്രൈൻ യുദ്ധത്തിൽ അമേരിക്കയും റഷ്യയും ധാരണയിൽ എത്തി. ഉക്രൈൻ പുറത്തായി. അമേരിക്കൻ നിലപാടിൽ യൂറോപ്പ് ആശങ്കയിൽ. ജർമൻ നേതാക്കൾ പുതിയ യൂറോപ്യൻ സഖ്യത്തിന് ആലോചിക്കുന്നു. നാറ്റോയെ പുനർ നിർമ്മിക്കണമെന്ന് അഭിപ്രായം.

യുദ്ധം അവസാനിപ്പിക്കുവാൻ ഉക്രൈനോട് നിർദ്ദേശിക്കുന്നഐക്യരാഷ്ട്രസഭ പ്രമേയം കൊണ്ടുവരുവാൻ റഷ്യ- അമേരിക്ക ധാരണ

ഉക്രൈൻ യുദ്ധത്തിൽ ഡെമോക്രാറ്റിക് അമേരിക്കയുടെ നിലപാടുകളെ തിരുത്തിക്കൊണ്ട് റിപ്പബ്ലിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നടത്തിയ തന്ത്രപരമായ നീക്കത്തിന് ഒടുവിൽ റഷ്യയും അമേരിക്കയും ധാരണയിൽ എത്തി. യുദ്ധം അവസാനിപ്പിക്കുവാൻ ആവശ്യപ്പെടുന്ന യു എൻ പ്രമേയം കൊണ്ടുവരുവാൻ ആണ് രണ്ടു രാജ്യങ്ങളുടെ നേതാക്കളും ധാരണ ആയിട്ടുള്ളത്. ഇതോടെ അമേരിക്കൻ റഷ്യൻ താല്പര്യങ്ങൾക്ക് കീഴടങ്ങുകയല്ലാതെ ഉക്രൈന് മുമ്പിൽ മറ്റു വഴികൾ ഇല്ല. യുദ്ധം തുടരുവാൻ കഴിയുകയില്ല. അമേരിക്കയുടെ പിന്തുണയില്ലാതെ യുദ്ധത്തിൽ തുടരുവാൻ യൂറോപ്യൻ രാജ്യങ്ങൾ അഭിലഷിക്കുന്നില്ല.

എന്തുകൊണ്ട് അമേരിക്ക ചുവട് മാറ്റി ?

നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.

ഒന്ന്. ട്രംപിന്റെ അധികാര പ്രാപ്തിയാണ് ഒന്നാമത്തെ കാരണം. മൂന്നുവർഷമായി തുടർന്ന് ഉക്രൈൻ യുദ്ധത്തിന് പണവും ആയുധവും നൽകി സഹായിക്കുന്നതിന്റെ യുക്തി ഇല്ലായ്മ റിപബ്ലിക്കൻ പാർട്ടിയുടെ നയമായി നേരത്തെ തന്നെ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലെത്തിയാൽ യുദ്ധം അവസാനിപ്പിക്കും എന്നും പറഞ്ഞിരുന്നു. മാത്രമല്ല ചെറിയ രാജ്യമാണ് എങ്കിലും ഉക്രൈന്റെ പ്രസിഡണ്ട് ഒരു സ്വച്ഛാധിപതി ആണെന്നും യുദ്ധത്തിന്റെ മറവിൽ രാജ്യത്തും ലോകത്തും തന്ത്രപൂർവ്വം നടപ്പാക്കുന്നത് സ്വന്തം ഇച്ഛയാണെന്നും ട്രംപ് തുറന്നടിച്ചിരുന്നു. അമേരിക്കൻ ഭരണം കയ്യിൽ വന്നതോടെ ട്രംപ് അത് നടപ്പാക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.

രണ്ട്. റഷ്യക്കും അമേരിക്കയ്ക്കും പ്രാധാന്യമുള്ള തന്ത്ര പ്രധാന രാജ്യമായ സൗദി അറേബ്യയുടെ ഇടപെടലിനെ പറ്റി രണ്ടു രാജ്യങ്ങളും തമ്മിൽ അഭിപ്രായ വിനിമയങ്ങൾ നടന്നിരുന്നു. നയതന്ത്രപരമായ മാറ്റങ്ങൾ വേണമെന്ന തീരുമാനത്തിലാണ് ചർച്ചകൾ എത്തിച്ചേർന്നത്. അത് നടപ്പാക്കാനുള്ള വഴി ആണ് ഐക്യരാഷ്ട്രസഭയുടെ പ്രമേയം കൊണ്ടുവന്ന് യുദ്ധം അവസാനിപ്പിക്കുക എന്നുള്ളത്. അമേരിക്കയും റഷ്യയും ധാരണയിൽ എത്തിയാൽ യുദ്ധം തുടരുവാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ എളുപ്പമല്ല.

മൂന്ന്. 60 ബില്യൺ ഡോളറിന്റെ സൈനിക സഹായമാണ് ഉക്രൈൻ യുദ്ധത്തിനായി അമേരിക്ക ഇതുവരെ നൽകിയിട്ടുള്ളത്. രാജ്യത്തിനുള്ളിൽ ഇത് ഭിന്നാഭിപ്രായം സൃഷ്ടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളിൽ ഒന്ന് ഉക്രൈൻ യുദ്ധത്തിന് നൽകിയിരുന്ന പിന്തുണ കൂടിയാണ്. അതേ സ്ഥിതിയിലേക്ക് പോകുവാൻ അമേരിക്കൻ പ്രസിഡണ്ട് ഇഷ്ടപ്പെടുന്നില്ല.

റഷ്യയുടെ താൽപര്യങ്ങളും കാരണങ്ങളും

ഒന്ന്. ഉക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ എതിരാളികളും റഷ്യൻ പിന്തുണക്കാരുമായ നോർത്ത് കൊറിയ അടക്കമുള്ള രാജ്യങ്ങൾപിന്നിൽ ഉറച്ചുനിൽക്കുന്നുണ്ട്. ഈ പിന്തുണ റഷ്യക്ക് യുദ്ധത്തിൽ വിലപേശൽ ശക്തി നൽകിയിട്ടുണ്ട്.

രണ്ട്. സിറിയയിൽ റഷ്യ നൽകിയിരുന്ന പിന്തുണ പിൻവലിച്ചതാണ് അൽ ബാഷർ സർക്കാരിന്റെ പതനത്തിനും ഒളിച്ചോട്ടത്തിനും കാരണമായത്. പരാജയം ബാഷറിന്റെതു മാത്രമല്ല റഷ്യയുടെ കൂടിയാണ്. ഉക്രൈൻ യുദ്ധം കാരണമായിരുന്നു. പുതിയ സംഘർഷങ്ങളിൽ ഇത് ആവർത്തിക്കാൻ ഇഷ്ടപ്പെടുന്നില്ല.

മൂന്ന്. റഷ്യ യുദ്ധത്തിൽ ഉറച്ചുനിൽക്കുകയാണ് എങ്കിൽ പോലും ഇതിനോടകം 198000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു. സഹായിക്കാൻ എത്തിയ രാജ്യങ്ങളുടെ സൈനികരും കൊല്ലപ്പെട്ടു. 43000 സൈനീകരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. 2024 ഡിസംബർ വരെയുള്ള കണക്കാണ് ഇത്. അതേസമയം 12500 സാധാരണക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രതിരോധത്തിലായത് റഷ്യയാണ്. യുദ്ധത്തിൽ നിന്ന് റഷ്യ പ്രേരിപ്പിക്കുന്ന ഘടകം ഇവയൊക്കെയാണ്.

ഉക്രൈൻ പുറത്തായി, അനുസരിക്കുകയല്ലാതെ മാർഗ്ഗമില്ല

ഉക്രൈനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. സെലൻസ്കീ ആകെ നിരാശനാണ്. റഷ്യയുടെ ഐക്യരാഷ്ട്ര പ്രമേയത്തെ പിന്തുണയ്ക്കുവാനുള്ള ട്രംപിന്റെ തീരുമാനം ഒരുവിധത്തിലും സെലൻസ്കി സ്വീകരിക്കുവാൻ കഴിയുന്നതല്ല. പക്ഷേ സ്വീകരിക്കാതിരിക്കാൻ കഴിയുകയുമില്ല. സൗദി അറേബ്യയിൽ വച്ച് നടന്ന സമാധാന ചർച്ചകളിൽ സെലൻസ്കിയെ പങ്കെടുപ്പിച്ചിരുന്നില്ല. ഉക്രൈൻ ഉദ്യോഗസ്ഥരെയും വിളിച്ചില്ല. ചുരുക്കത്തിൽ തീരുമാനം ഏകപക്ഷീയമാണെന്ന് വ്യക്തം.

ഇനി എന്തായിരിക്കും രൂപപ്പെടാൻ പോകുന്നത്?

യൂറോപ്പിൽ പുതിയ സൈനിക രാഷ്ട്രീയ സഖ്യത്തിന്റെ സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഇറ്റലി പോലെ ശക്തമായ പിന്തുണ അമേരിക്കയ്ക്ക് ചില രാജ്യങ്ങൾ നൽകുന്നുണ്ട് എങ്കിൽ പോലും തിരിച്ചുള്ള അടിയൊഴുക്കുകൾ ഉണ്ട്. റഷ്യൻ അധിനിവേശത്തിന്റെ സാധ്യതകൾ ഭയപ്പെടുന്ന ജർമ്മനി സഖ്യത്തെ പുതുക്കിപ്പണിയുന്നതിനെപ്പറ്റി പറഞ്ഞു കഴിഞ്ഞിരിക്കുന്നു. മാത്രമല്ല യൂറോപ്പ് ഒന്നിച്ചു നിൽക്കണമെന്നും സ്വയം രക്ഷയ്ക്കായി പുതിയ സൈനിക സഖ്യങ്ങളും ധാരണകളും ഉണ്ടാക്കണം എന്നും പറഞ്ഞു. ഇത് മാറ്റത്തിന്റെ സൂചനയാണ് നൽകുന്നത്.

യൂറോ അമേരിക്കൻ സഖ്യത്തിന്റെ അവസാനമോ?

യൂറോ അമേരിക്കൻ സഖ്യത്തിൽ അടിസ്ഥാനപരമായി തന്നെ മാറ്റം വന്നു കഴിഞ്ഞു. അത് അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഉണ്ടായ നിലപാട് മാറ്റത്തിന്റെ ഭാഗമാണ്. ഡെമോക്രാറ്റുകൾ പറയുന്നതുപോലെ അമേരിക്കയും യൂറോപ്പും ചേർന്ന് സഖ്യം ഇനി ഉണ്ടാകാൻ ഇടയില്ല. ചുരുങ്ങിയ പക്ഷം റിപ്പബ്ലിക്കാൻ ഭരണകാലത്തെങ്കിലും സ്ഥിതി അതായിരിക്കും. പരമ്പരാഗതമായി റഷ്യയുമായി മറുപുറത്ത് നിൽക്കുക എന്ന നിലപാട് റിപ്പബ്ലിക്കേഷൻ അമേരിക്ക ഉപേക്ഷിക്കുകയാണ് എന്ന സൂചനയും നൽകുന്നുണ്ട്. റഷീക്കെതിരെ എപ്പോഴും നിലകൊള്ളുക എന്ന നിലപാട് ചൈനയും റഷ്യയും തമ്മിലുള്ള രാഷ്ട്രീയ സൈനികസത്യത്തിലേക്ക് ലോകത്തെ തള്ളിവിടുന്നു എന്ന തിരിച്ചറിവ് റിപ്പബ്ലിക്കൻ നേതൃത്വത്തിലുണ്ട്. ലോകത്തിൻറെ സൈനിക സാമ്പത്തിക മേധാവിത്വങ്ങളിൽ കാൽനൂറ്റാണ്ട് ഇടയിൽ സംഭവിച്ച മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് റിപ്പബ്ലിക്കൻ പാർട്ടിയെടുത്ത നിലപാട് മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത്. ചൈനയ്ക്ക് കൂടുതൽ അവസരങ്ങൾ യൂറോപ്പിൽ തുറന്നിടുന്നതിൽ പാർട്ടിയും പ്രസിഡണ്ട് ട്രംപും അസ്വസ്ഥനാണ്. അതേസമയം അമേരിക്കയുടെ താൽപര്യങ്ങൾ പാലിക്കുന്നതിന് യൂറോപ്യൻ രാജ്യങ്ങൾ വിമുഖതയും കാട്ടുന്നുണ്ട്. ഇത് പുതിയ മഴ തന്ത്ര യുഗം യൂറോപ്പിൽ ഉണ്ടാക്കും എന്നതിന് സംശയമില്ല.

Share