തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പത്തുവർഷം വരെ തടവ് ശിക്ഷാ ലഭിക്കാം ജാമ്യമില്ല. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് എതിരെ കമ്പനീസ് ആക്ടിലെ 447 ചട്ടപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.ജാമ്യം ലഭിക്കാത്ത കുറ്റമാണിത്.കുറ്റത്തിന് രൂക്ഷത അനുസരിച്ച് ആറുമാസം മുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം.ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യുകയും ആകാം.

വ്യാഴാഴ്ചയാണ് , കോർപ്പറേറ്റ് കാര്യ മന്ത്രാലയം വീണ വിജയനെതിരെ സിഎംആർഎൽ പണമിടപാട് കേസിൽ നിയമ നടപടികൾക്ക് അനുമതി നൽകിയത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) കുറ്റപത്രത്തെ തുടർന്നായിരുന്നു ഇത്. വീണയുടെ എക്സലോജിക് കമ്പനി, സിഎംആർഎൽ മാനേജിങ് ഡയറക്ടർ സശിധരൻ കർത്ത എന്നിവരുടെ പേര് ഉണ്ട്.

ശശിധരൻ കർത്ത, വീണ വിജയൻ

വീണ വിജയൻ യാതൊരു സേവനവും നൽകാതെ 2.70 കോടി രൂപ സ്വീകരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സിഎംആർഎല്ലും എക്സലോജിക്കും തമ്മിലുള്ള ഇടപാടുകളിൽ ക്രമക്കേടുകൾ എസ്എഫ്ഐഒ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഇതോടെ നിയമ നടപടികൾ ആരംഭിച്ചു. ഇത് നിയമ നടപടികൾക്കുള്ള അനുമതിക്ക് അടിസ്ഥാനമായി.

132 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ മകളും പെട്ടു

2014 മുതൽ 2022 അവസാനം വരെ എക്സലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒറ്റവ്യക്തി സോഫ്റ്റ്‌വെയർ കമ്പനി വീണ നടത്തിയിരുന്നു.

കൊച്ചിൻ മിനറൽ റൂട്ടിൽ ലിമിറ്റഡിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെ കണ്ടെത്തിയ കാര്യങ്ങളാണ് കേസുകളിലേക്ക് നയിച്ചത്. ആദായനികുതി ഇടക്കാല തീർപ്പാക്കൽ ബോർഡിന്റെ (ഐടിഎസ്ബി) കണ്ടത്തിൽ പ്രകാരം, സേവനങ്ങൾ നൽകാതെ എക്സലോജിക്കിന് 1.72 കോടി രൂപ സിഎംആർഎൽ നൽകിയിട്ടുണ്ട്.. സിഎംആർഎല്ലിൽ ഏകദേശം 135 കോടി രൂപയുടെ വ്യാജ ഇടപാടുകൾ നടന്നതായി ഐടിഎസ്ബി ആദ്യം കണ്ടെത്തിയിരുന്നു . ഈ തുക ആർക്കൊക്കെ എന്നുള്ള പരിശോധനയ്ക്കിടയിലാണ് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ പേരിലുള്ള കമ്പനിയിലേക്ക് നികുതി കൊടുക്കാത്ത പണത്തിന്റെ പങ്ക് പോയത് കണ്ടെത്തിയത്.

Share