റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എംവിഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തിന് പൊള്യൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ല : പിഴ അടപ്പിച്ച് യുവാവ്

February 23, 2025 - 2:48 pm

മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തിന് പൊള്യൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ പിഴയടപ്പിച്ച് യുവാവ് രംഗത്തെത്തി. കൊല്ലം ജില്ലയിലെ ഓയൂർ ജംഗ്ഷനിലാണ് സംഭവം. പൊള്യൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനെ തുടർന്ന് അല്‍ത്താഫ് എന്ന യുവാവിന്റെ വാഹനത്തിന് എംവിഡി ഉദ്യോഗസ്ഥർ ₹5,000 പിഴ ചുമത്തുകയായിരുന്നു. ഇതിന് പിന്നാലെ, നിയമലംഘനത്തിൽ എംവിഡി ഉദ്യോഗസ്ഥരും ഉണ്ടോ എന്ന് പരിശോധിക്കാനാണ് അല്‍ത്താഫ് തീരുമാനിച്ചത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തിനും പൊള്യൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാര്യം കണ്ടെത്തി

ഔദ്യോഗിക വാഹനത്തിന് പൊള്യൂഷൻ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് അല്‍ത്താഫ് ഓൺലൈനിൽ പരിശോധിച്ചു. സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാര്യം കണ്ടെത്തിയതോടെ, മറ്റ് വാഹനങ്ങൾക്ക് പിഴ ചുമത്തുകയായിരുന്ന ഉദ്യോഗസ്ഥരോട് അല്‍ത്താഫ് ചോദ്യം ചെയ്യലും തർക്കവും ആരംഭിച്ചു.
“ഈ വാഹനം സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എങ്ങനെ റോഡില്‍ ഓടുന്നു?” എന്നായിരുന്നു അല്‍ത്താഫിന്റെ ചോദ്യം.ഉദ്യോഗസ്ഥർ സർക്കാർ വാഹനത്തിനും സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ് എന്ന് സമ്മതിച്ചതോടെ, അല്‍ത്താഫ് സർക്കാർ വാഹനത്തിനും പിഴ ചുമത്തണമെന്നും ആവശ്യപ്പെട്ടു.

ഔദ്യോഗിക വാഹനത്തിനും പിഴ ചുമത്തി.

എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം മുന്നോട്ട് കൊണ്ട് പോവാന്‍ ശ്രമിച്ചപ്പോള്‍ അല്‍ത്താഫ് വാഹനത്തിന് മുന്നില്‍ കയറി തടസ്സം സൃഷ്ടിച്ചു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി.അവസാനം, സ്ഥിതിഗതികൾ ശാന്തമായതോടെ എംവിഡി ഉദ്യോഗസ്ഥര്‍ അവരുടെ ഔദ്യോഗിക വാഹനത്തിനും പിഴ ചുമത്തി. അല്‍ത്താഫിന്റെ വിജയകരമായ പോരാട്ടം വ്യക്തമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *