റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആരെയും വി സിയാക്കാന്‍ സാഹചര്യമൊരുക്കുന്ന യു ജി സിയുടെ കരട് ഭേദഗതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണം: ദേശീയ കണ്‍വന്‍ഷനിൽ കേരളം

February 21, 2025 - 5:44 am

തിരുവനന്തപുരം: യൂജി‌സിയുടെ കരട് ഭേദഗതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ദേശീയ കൺവൻഷനിൽ ആവശ്യം ഉന്നയിച്ച് കേരളം . കണ്‍വന്‍ഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. യു ജി സി കരട് നിര്‍ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷനിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. അടുത്ത കണ്‍വന്‍ഷന്‍ തെലങ്കാനയില്‍ നടത്തുമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ഗമല്ലു അറിയിച്ചു.

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ കണ്‍വന്‍ഷന്‍ ബഹിഷ്‌കരിച്ചു.

കണ്‍വന്‍ഷനില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ അഭിപ്രായ വ്യത്യാസം പരസ്യമാക്കി കണ്‍വന്‍ഷന്‍ ബഹിഷ്‌കരിച്ചു. ഗവര്‍ണറുടെ ബഹിഷ്‌ക്കാരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. മലയാള സര്‍വകലാശാലയുടേതൊഴികെയുള്ള വൈസ് ചാന്‍സലര്‍മാര്‍ കണ്‍വന്‍ഷനില്‍ നിന്ന് വിട്ടുനിന്നു.

കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ച് വി.ഡി.സതീശൻ

സി യു ജി സി കരട് നിര്‍ദേശങ്ങള്‍ ആരെയും വൈസ് ചാന്‍സലറായി നിയമിക്കാനുള്ള സാഹചര്യമൊരുക്കുന്നതായും, ചാന്‍സലര്‍മാരെ ഉപയോഗിച്ച് ബി ജെ പി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്രം രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. കര്‍ണാടക-തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിമുഖത്തില്‍ പ്രസംഗിക്കുകയും, സംസ്ഥാന സര്‍ക്കാറിനെ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചതില്‍ അഭിനന്ദിക്കുകയും ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *