റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി മരണപ്പെട്ടു

February 21, 2025 - 10:35 pm

ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയായ ആകാശ് മരണപ്പെട്ടു.
ഫെബ്രുവരി 21 രാവിലെ 8.20ന് നാരങ്ങാനം മഹാണിമലയിലായിരുന്നു അപകടം. കാരംവേലി എസ്.എന്‍.ഡി.പി. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ സഹോദരനെ സ്‌കൂളില്‍ വിട്ട ശേഷം മടങ്ങിയുവരുമ്പോഴാണ് അപകടം ഉണ്ടായത്. ആലുങ്കല്‍ ഭാഗത്തു നിന്നും നെല്ലിക്കാലായിലേക്ക് ലോഡിംഗ് തൊഴിലാളികളുമായി പോയ ടെമ്പോ സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

ആകാശിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരിച്ച ആകാശ് നാരങ്ങാനം വട്ടക്കാവില്‍ കൊച്ചുപറമ്പില്‍ പ്രകാശിന്റെ മകനാണ്. ആകാശ് കടമ്മനിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ആകാശിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: രാധാമണി. സഹോദരങ്ങള്‍: ആദിത്യന്‍, അനശ്വര, ആദര്‍ശ്.സംസ്‌കാരം ഫെബ്രുവരി 24, തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പില്‍ നടക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *