പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപദുരന്ത പ്രതികരണ നിധിയില്‍നിന്ന് നല്‍കാൻ തീരുമാനം

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് സഹായം അനുവദിക്കുന്നതിനായുള്ള പുതിയ മാനദണ്ഡത്തിന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അന്തിമരൂപം നല്‍കി. പുതുക്കിയ മാനദണ്ഡപ്രകാരം പാമ്പു കടിയേറ്റുള്ള മരണം പട്ടികയില്‍ ഉള്‍പ്പെടുത്താനും പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപ ദുരന്തപ്രതികരണ നിധിയില്‍നിന്ന് നല്‍കാനും തീരുമാനിച്ചു

വന്യമൃഗ സംഘർഷത്തിൽ നശിക്കുന്ന കിണറുകള്‍, മതില്‍, വേലികള്‍, ഉണക്കുന്ന അറകള്‍ തുടങ്ങിയവയ്ക്ക് ഒരു ലക്ഷം രൂപയും അനുവദിക്കും.

വന്യമൃഗ സംഘർഷത്തെ പ്രതിരോധിക്കുന്നതിനിടയില്‍ കിണറുകള്‍, മതില്‍, വേലികള്‍, ഉണക്കുന്ന അറകള്‍, എം.എസ്.എം.ഇ. യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് നാശനഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപയും അനുവദിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →