ടെൽ അവീവ്: മൂന്നാഴ്ചകൂടി ഇറാനിൽ യുദ്ധം നടത്തുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ നീട്ടാനുള്ള പദ്ധതിയും സജ്ജമാണെന്നും ഇസ്രയേൽസൈന്യം മാർച്ച് 16 തിങ്കളാഴ്ച പറഞ്ഞു. ഇസ്രയേലിനെ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ ശേഷി ദുർബലമാക്കുകയാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്ന് ഇസ്രയേൽസേനാ വക്താവ് ലെഫ്. കേണൽ നദവ്...
Read full story
ന്യൂഡല്‍ഹി: എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒറ്റയടിക്ക് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിയ യുഎസ് നടപടിയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഞാന്‍ വീണ്ടും പറയുന്നു, ഇന്ത്യക്കുള്ളത്...
Read full story
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് സഹായം അനുവദിക്കുന്നതിനായുള്ള പുതിയ മാനദണ്ഡത്തിന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അന്തിമരൂപം നല്‍കി. പുതുക്കിയ മാനദണ്ഡപ്രകാരം പാമ്പു കടിയേറ്റുള്ള മരണം പട്ടികയില്‍ ഉള്‍പ്പെടുത്താനും പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപ...
Read full story
ഡല്‍ഹി: പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയവരുടെ പേരോ ചിത്രമോ ദുരുപയോഗം ചെയ്യല്‍, ദേശീയചിഹ്നം, സുപ്രീംകോടതി എന്നിവയെ അവഹേളിക്കല്‍ തുടങ്ങിയവയ്ക്ക് ശിക്ഷ കടുപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍.അഞ്ചുലക്ഷം രൂപവരെ പിഴയ്ക്കും തടവിനും വ്യവസ്ഥചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന്...
Read full story
കൊച്ചി: അനധികൃത ഫ്ലക്‌സ് ബോര്‍ഡുകള്‍ക്ക് പിഴ ചുമത്താത്ത പക്ഷം തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍നിന്ന് തുക ഈടാക്കണമെന്നു ഹൈക്കോടതി നിര്‍ദേശം. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉത്തരവാദിയായിരിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ഏഴു ദിവസത്തിനകം സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റീസ്...
Read full story
തിരുവനന്തപുരം: 2019, 2020  വർഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂർ അപ്പുമാരാർ വാദ്യ പുരസ്‌കാരം, കേരളീയ നൃത്ത-നാട്യ പുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു. 2019  ലെ സംസ്ഥാന കഥകളി പുരസ്‌കാരം  വാഴേങ്കട വിജയനാണ്. 2019ലെ പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം മച്ചാട് രാമകൃഷ്ണൻ നായർക്ക്...
Read full story
ഡല്‍ഹി: മദ്യശാലകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയ അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴ. പ്രശസ്തിക്കുവേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന താക്കീതും. മദ്യഷാപ്പുകളില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ലെന്നും മദ്യശാലകള്‍ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജിയുമായെത്തിയ അഭിഭാഷകനാണ് ലക്ഷം രൂപ...
Read full story