രാഹുൽ ഗാന്ധി കള്ളം പറഞ്ഞു നടപടി വേണം സ്പീക്കർക്ക് പരാതി

ന്യൂഡൽഹി: ബിജെപിയുടെ മുതിർന്ന പാർലമെൻറ് അംഗം നിഷികാന്ത് ദുബൈ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ലോക്സഭാ സ്പീക്കർക്ക് 04 – 02 – 2025, ചൊവ്വാഴ്ച പരാതി നൽകി. ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തെ മറുപടി പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധി നടത്തിയ പ്രസംഗത്തിൽ കള്ളങ്ങൾ നിരത്തുകയും യാതൊരുവിധ തെളിവുകളും പാർലമെൻറിൽ ഹാജരാക്കാതിരിക്കുകയും ചെയ്തതിന്റെ പേരിലാണ് പരാതി.

ഇന്ത്യയിൽ മൊബൈൽ ഫോണുകൾ നിർമ്മിക്കുന്നില്ല ഘടകങ്ങൾ വാങ്ങിക്കൊണ്ടുവന്ന് അസംബൾ ചെയ്യുക മാത്രമാണ്. ചൈന ഇന്ത്യയുടെ പ്രദേശങ്ങൾ കയ്യേറി വച്ചിട്ടുണ്ട്. സർക്കാർ കള്ളം പറയുകയാണ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കയിലേക്ക് നരേന്ദ്ര മോദിക്ക് ക്ഷണം കിട്ടുന്നതിനുവേണ്ടി ആളെ അയച്ചു. തുടങ്ങിയ അഭിപ്രായ പ്രകടനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കർക്ക് പരാതി നൽകിയിട്ടുള്ളത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 15 പ്രകാരം പാർലമെൻറ് അംഗങ്ങൾക്ക് രാജ്യസഭയിലും ലോക്സഭയിലും അഭിപ്രായങ്ങൾ പറയുന്നതിൽ ഉള്ള പ്രത്യേക അവകാശങ്ങൾ നഗ്നമായി ദുരുപയോഗം ചെയ്യുകയാണ് രാഹുൽ ഗാന്ധി ചെയ്തിട്ടുള്ളത് എന്ന് പരാതിയിൽ പറയുന്നു.

പാർലമെൻറ് അംഗങ്ങൾക്ക് രാജ്യസഭയിലും ലോക്സഭയിലും നിയമനടപടികളെ ഭയപ്പെടാതെ അഭിപ്രായങ്ങൾ പറയുവാനുള്ള അവകാശം ആർട്ടിക്കിൾ 15 നൽകുന്നുണ്ട് എങ്കിലും അത് പരിമിതി ഇല്ലാത്തതല്ല തെളിവുകൾ ഇല്ലാതെ പാർലമെന്റിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതും രാജ്യത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ അഭിപ്രായങ്ങൾ പറയുന്നതും പാർലമെന്റിന്റെ തലവനായ സ്പീക്കർ ഇടപെടേണ്ട കാര്യമാണെന്ന് പരാതിയിൽ പറയുന്നു.

പാവങ്ങളുടെ കുടിലിൽ പോയി അവർക്കൊപ്പം ഫോട്ടോയെടുക്കുന്നവർ പാവങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ താല്പര്യപ്പെടുന്നില്ല

രാഷ്ട്രപതിയുടെ പ്രസംഗത്തെ എതിർത്ത് മറുപടി പറഞ്ഞുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ പരാമർശിച്ച് രൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർലമെൻറിൽ നടത്തിയത്. പാവങ്ങളുടെ കുടിലിൽ പോയി അവർക്കൊപ്പം നിന്ന് ചിത്രം എടുക്കുവാൻ താൽപര്യം കാണിക്കുന്ന ആളുകൾ പാർലമെന്റിൽ പാവങ്ങളെ കുറിച്ചുള്ള ചർച്ച നടത്തുന്നത് ബോറടിക്കുന്ന കാര്യമാണ് എന്ന് അദ്ദേഹം വിമർശിച്ചു.

പ്രതിരോധ കാര്യമന്ത്രി രാജ്നാഥ് സിംഗും രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവും ആരോപണവുമായി രംഗത്തുവന്നു. കരസേന മേധാവിയെ ബന്ധിപ്പിച്ചുകൊണ്ട് ചൈന ഇന്ത്യയുടെ ഭാഗങ്ങൾ പിടിച്ചു വച്ചിരിക്കുന്നു എന്ന് തെറ്റായ ആരോപണം രാഹുൽഗാന്ധി ഉന്നയിച്ചു എന്നാണ് രാജ്നാഥ് സിംഗ് പറഞ്ഞത് അങ്ങനെ ഒരു കാര്യം ഒരിക്കൽ പോലും ആർമി തലവൻ പറഞ്ഞിരുന്നില്ല രാഹുൽ ഗാന്ധി ഉത്തരവാദിത്വം ഇല്ലാത്ത രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകരുത് എന്നും രാജ്യത്തിൻറെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നും രാജ്നാഥ് സിങ്ങ് എക്സില്‍ പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →