ചെന്നൈ: ഇന്ത്യയില്‍ ആദ്യമായി കെറോണറി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ.കെ.എം.ചെറിയാൻ ഓർമ്മയായി .കഴിഞ്ഞ 25ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബെംഗളൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം കില്‍പ്പോക്ക് സെമിത്തേരിയില്‍ നടന്നു
സംസ്കാരം ഇന്നലെ (ഫെബ്രുവരി 1) ഉച്ചയ്ക്ക് 12ഓടെ ചെന്നൈ കില്‍പ്പോക്ക് സെമിത്തേരിയില്‍ നടന്നു. രാവിലെ 10ന് ടെയ്‌ലേഴ്സ് റോഡിലെ വസതിയില്‍ എത്തിച്ച മൃതദേഹം ശുശ്രൂഷകള്‍ക്കുശേഷം സെമിത്തേരിയില്‍ എത്തിച്ചു. ഡോക്ടർമാർ, സിനിമ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങി ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി


