തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ നിരാശയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ.ഇത്രയ്ക്ക് നിരാശജനകമായ ബജറ്റ് ഇതിന് മുൻപ് ഉണ്ടായിട്ടില്ല. കേരളത്തെ പരിപൂർണമായി അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ബജറ്റിലെങ്കിലും വയനാടിന് എല്ലാവരും സഹായം പ്രതീക്ഷിച്ചു. ബിഹാറിന് വാരിക്കോരി കൊടുത്ത കേന്ദ്രം പക്ഷേ വയനാടിന് ഒന്നും നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തില്‍ നിന്ന് ഒരു പാർലമെന്‍റ് അംഗം മന്ത്രിയായശേഷം അവഗണന കൂടുതലാണ്
തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രാഷ്ട്രീയ ഗുണം ലഭിക്കുന്നിടത്ത് മാത്രമാണ് കേന്ദ്രം സഹായങ്ങള്‍ നല്‍കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരു പാർലമെന്‍റ് അംഗം മന്ത്രിയായശേഷം അവഗണന കൂടുതലാണ്. കേരളത്തില്‍ നിന്ന് മന്ത്രിയായ ആളോട് ദേഷ്യമുള്ളത് പോലെയാണ് ബജറ്റ് എന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു