റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വി.ഡി. സതീശൻ നയിക്കുന്ന മലയോര സമര പ്രചരണ യാത്രയ്ക്ക് കണ്ണൂരിൽ തുടക്കമായി

January 25, 2025 - 8:38 pm

കണ്ണൂർ:കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം കാണുക, വന്യമൃഗ ശല്യം ഉള്‍പ്പെടെ മലയോര ജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമര പ്രചരണ യാത്രയ്ക്ക് തുടക്കമായി. 2025 ജനുവരി 25 ന് വൈകിട്ട് കണ്ണൂരില്‍നിന്നാണ് യാത്ര ആരംഭിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി യാത്ര ഉദ്ഘാടനം ചെയ്തു. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ചടങ്ങിന് അധ്യക്ഷതവഹിച്ചു.

20 കേന്ദ്രങ്ങളില്‍ യാത്ര പര്യടനം നടത്തും

.ഫെബ്രുവരി അഞ്ച് വരെയുളള ദിവസങ്ങളിലായി 20 കേന്ദ്രങ്ങളില്‍ യാത്ര പര്യടനം നടത്തും. മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ, എം.എം. ഹസ്സൻ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *