റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഭകള്‍ ക്രിസ്തുവിന്‍റെ പക്വതയിലേക്ക് വളരണമെന്ന് മേജര്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

January 24, 2025 - 6:09 am

കടുത്തുരുത്തി: സഭകള്‍ ഒത്തു കൂടേണ്ടതും കരം കോര്‍ക്കേണ്ടതും കാലികമായ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ക്രിസ്തുവിന്‍റെ സഭ പക്വമാണെന്ന അടയാളമാണ് സഭകളുടെ കൂടിവരവും കൂട്ടായ സുവിശേഷ പ്രഘോഷണവും കാണിക്കുന്നത്. സഭകള്‍ ക്രിസ്തുവിന്‍റെ പക്വതയിലേക്കും വളരണമെന്നും മേജര്‍ ആര്‍ച്ച്‌ ബിഷപ് പറഞ്ഞു. സീറോ മലബാര്‍ സഭയുടെ ആതിഥേയത്വത്തില്‍ കെസിബിസി എക്യുമെനിക്കല്‍ കമ്മീഷന്‍റെയും കെസിസിയുടെയും നേതൃത്വത്തില്‍ കടുത്തുരുത്തി സെന്‍റ് മേരീസ് ഫൊറോന താഴത്തുപള്ളിയില്‍ നടന്ന ക്രൈസ്തവ ഐക്യ പ്രാര്‍ഥനകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച്‌ ബിഷപ്.

നിഖ്യ സൂനഹദോസില്‍ പറഞ്ഞിരിക്കുന്നതുപോലെ ദൈവത്തെ കുറിച്ചു പഠിപ്പിക്കാനുള്ള ജാഗ്രത പുലര്‍ത്തണമെന്ന് സീറോ മലബാര്‍ സഭ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും പാലാ ബിഷപ്പുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

വിവിധ സഭാ നേതാക്കൾ പങ്കെടുത്തു.

സഭൈക്യ പ്രാര്‍ത്ഥനകള്‍ക്ക് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ചു. മൂവാറ്റുപുഴ ഭദ്രാസന മുന്‍ അധ്യക്ഷന്‍ അബ്രഹാം മാര്‍ യൂലിയോസ്, മലങ്കര മാര്‍തോമ സുറിയാനി സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ബര്‍ണബാസ്, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലക്കല്‍ ഭദ്രാസന അധ്യക്ഷന്‍ ജോഷ്വാ മാര്‍ നിക്കോദിമോസ്, മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മാര്‍. അന്തിമോസ്, സിഎസ്‌ഐ സഭ മധ്യകേരള മഹായിടവക ബിഷപ് ഡോ.സാബു കോശി മലയില്‍, മലങ്കര യാക്കോബായ സുറിയാനി സഭയില്‍ നിന്നുള്ള സലീബാ റമ്ബാന്‍, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ ദേവലോകം അരമനയിലെ റവ.യാക്കോബ് റമ്പാന്‍, മലബാര്‍ സ്വതന്ത്ര സുറിയാനി-തൊഴിയൂര്‍ സഭയിലെ റവ.സ്‌കറിയ ചീരന്‍, കെസിസി ജനറല്‍ സെക്രട്ടറി ഡോ.അഡ്വ പ്രകാശ് പി.തോമസ്, സെന്‍റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

സീറോ മലബാര്‍ സഭയുടെ എക്യുമെനിക്കല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. സിറില്‍ തോമസ് തയ്യില്‍, സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.മാത്യു തയ്യില്‍, ഫാ.ജോസഫ് ചീനോത്തുപറമ്ബില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *