ബ്രൂവറി ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയ സര്‍ക്കാരിന്‍റെ വിനാശകരമായ തീരുമാനം തിരുത്തണം : കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്

കൊച്ചി : തെരഞ്ഞെടുപ്പ് പ്രകടനപത്രികയോട് സർക്കാർ അല്പമെങ്കിലും കൂറ് പുലര്‍ത്തുന്നുവെങ്കില്‍ അതിനെ അട്ടിമറിക്കരുതെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്. മദ്യത്തിന്‍റെ ഉപയോഗവും ലഭ്യതയും കുറച്ചുകൊണ്ടുവരുന്ന നയമായിരിക്കും ഇടതുമുന്നണി സ്വീകരിക്കുകയെന്നു പറഞ്ഞിരുന്നു. എന്നാല്‍ ആ നിലപാടിന് കടകവിരുദ്ധമായി 29 ബാറുകള്‍ മാത്രമുണ്ടായിരു ന്നിടത്ത് ആയിരത്തിലധികം ബാറുകളും നൂറുകണക്കിന് മറ്റു തരത്തിലുള്ള മദ്യശാലകളും തുറന്നുകൊടുത്തു. സര്‍വനാശത്തിനായി ഇപ്പോഴിതാ ബ്രൂവറി ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കി. ഈ നയം തിരുത്തണം. കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മിറ്റിയുടെയും കേരള മദ്യവിരുദ്ധ ഏകോപനസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സമരജ്വാല’ സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

ശക്തമായ സമരപരിപാടികളിലേക്ക് സമിതി കടക്കും

പാലക്കാട്ട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി ഡിസ്റ്റിലറിഅനുമതി നല്‍കിയ സര്‍ക്കാരിന്‍റെ വിനാശകരമായ തീരുമാനം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് സമിതി കടക്കുമെന്നും ബിഷപ് പറഞ്ഞു.

ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഏകോപനസമിതി ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, ഫാ. ആന്‍റണി അറയ്ക്കല്‍, ഫാ. ജോസഫ് ഷെറിന്‍, ജെയിംസ് കൊറമ്ബേല്‍, സി.എക്‌സ്. ബോണി, ഷൈബി പാപ്പച്ചന്‍, കുരുവിള മാത്യൂസ്, ടി.എം. വര്‍ഗീസ്, ജെസി ഷാജി, കെ.കെ. വാമലോചനന്‍, എം.എല്‍. ജോസഫ്, എം.ഡി. റാഫേല്‍, അലക്‌സ് മുല്ലാപറമ്ബന്‍, ജോണ്‍സണ്‍ പാട്ടത്തില്‍, രാധാകൃഷ്ണന്‍ കണ്ടുങ്കല്‍, ചെറിയാന്‍ മുണ്ടാടന്‍ എന്നിവര്‍ പ്രസംഗിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →