റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എയർ കേരള ആഭ്യന്തര വിമാന സർവീസ് ജൂണില്‍ ആരംഭിക്കും

January 17, 2025 - 5:18 am

നെടുംബാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയർ കേരള ജൂണില്‍ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും.76 സീറ്റുള്ള വിമാനങ്ങളുടെ ഹബ് കൊച്ചി വിമാനത്താവളമായിരിക്കും. ആദ്യഘട്ടത്തില്‍ പാട്ടത്തിനെടുത്ത അഞ്ച് വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. ഇതിനായി ഐറിഷ് കമ്പനിയുമായി കരാർ ഒപ്പിട്ടു. രണ്ട് വർഷത്തിനകം 20 വിമാനങ്ങള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം.

ദക്ഷിണേന്ത്യയിലെ ചെറുനഗരങ്ങളിലേക്ക് കൂടി പറന്നെത്തുകയാണ് എയർകേരളയുടെ ലക്ഷ്യം.

വിമാനങ്ങള്‍ ലഭിക്കാനല്ല, പൈലറ്റുമാരെ കിട്ടാനാണ് ബുദ്ധിമുട്ടെന്ന് എയർകേരള സാരഥികള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ചെറുനഗരങ്ങളിലേക്ക് കൂടി പറന്നെത്തുകയാണ് എയർകേരളയുടെ ലക്ഷ്യം. ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും സർവീസ്.

കൊച്ചി വിമാനത്താവളത്തില്‍ നടന്ന ഹബ്ബ് പ്രഖ്യാപന ചടങ്ങില്‍ മന്ത്രി പി. രാജീവ് അദ്ധ്വക്ഷത വഹിച്ചു. എം.പിമാരായ ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എം.എല്‍.എ, സിയാല്‍ ഡയറക്ടർ ജി. മനു, എയർകേരള ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട, സി.ഇ.ഒ ഹരീഷ് കുട്ടി, ആഷിഖ് തുടങ്ങിയവർ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *