ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചു കൊലപ്പെടുത്തി

പറവൂര്‍: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചു കൊലപ്പെടുത്തി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കിഴക്കുംപുറം സ്വദേശികളായ വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് മരിച്ചത്. മകന്‍ ജിതിന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ജനുവരി 16 വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.

സംഭവത്തില്‍ അയല്‍വാസി റിതു ജയനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റിതു റൗഡി ലിസ്റ്റിലും ഉള്‍പ്പെട്ടയാളാണ്. ബൈക്കിന്റെ സ്റ്റമ്പ് , രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്.

പ്രതി ലഹരിക്ക് അടിമയാണെന്നും സൂചന

വേണുവിന്റെ കുടുംബവുമായുള്ള തര്‍ക്കമാണ് അരുംകൊലയില്‍ കലാശിച്ചതെന്നാണ് വിവരം. പ്രതി ലഹരിക്ക് അടിമയാണെന്നും സൂചനയുണ്ട്. ഇയാള്‍ക്കെതിരെ വേണുവും കുടുംബവും നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →