റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷാരോണ്‍ വധക്കേസില്‍ ജനുവരി 17 ന് വിധി പറയും

January 16, 2025 - 9:00 pm

തിരുവനന്തപുരം: നെയ്യാറ്റിൻകര ഷാരോണ്‍ വധക്കേസില്‍ ജനുവരി 17 ന് വിധി പറയും.നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധിപറയുന്നത്. മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് 17ന് വിധി പറയുന്നത്. അഡീഷണല്‍ സെഷൻസ് ജഡ്ജ് എ.എം ബഷീർ മുമ്പാകെ മൂന്ന് ദിവസങ്ങളായി അന്തിമ വാദം നടന്നു.

ഷാരോണ്‍ രാജിനെ തന്റെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാൻ വേണ്ടി ഗ്രീഷ്മ കഷായത്തില്‍ വിഷം നല്‍കിയെന്നാണ് കേസ്

2022 ഒക്ടോബർ 14 ന് കാമുകനായ ഷാരോണ്‍ രാജിനെ തന്റെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാൻ വേണ്ടി ഗ്രീഷ്മ കഷായത്തില്‍ വിഷം നല്‍കിയെന്നാണ് കേസ്. ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ച തിനുമുള്ള കുറ്റം തെളിഞ്ഞതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ് വിനീത് കുമാർ വാദിച്ചു . ഒന്നാം പ്രതി ഗ്രീഷ്മ, രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു,മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാരൻ നായർ എന്നിവർ തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ വാദിച്ചു

അന്വേഷണ മികവാണ് കേസില്‍ പ്രതികളെ പിടികൂടാൻ സഹായിച്ചത്

എന്നാല്‍,. ആത്മഹത്യാ പ്രവണതയുള്ള ഒന്നാം പ്രതി ആത്മഹത്യ ചെയ്യാനാണ് വിഷം നിർമ്മിച്ചതെന്ന് പ്രതിഭാഗം വാദിച്ചു. മുഖം കഴുകാനായി ബാത് റൂമില്‍ കയറിയ സമയത്ത് ഷാരോണ്‍ കഷായം കുടിച്ച ശേഷം വീട്ടില്‍ നിന്നും പോയെന്നും വാദിച്ചു. ,.

സാഹചര്യത്തെളിവുകളും ഡിജിറ്റല്‍ രേഖകളും ആശ്രയിച്ചുള്ള അന്വേഷണ മികവാണ് കേസില്‍ പ്രതികളെ പിടികൂടാൻ സഹായിച്ചത്. 95 സാക്ഷികള്‍,323 രേഖകള്‍ 53 തൊണ്ടിമുതലുകള്‍ പ്രൊസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി. തെളിവുകള്‍ എല്ലാം ശേഖരിച്ചശേഷം തിരിച്ചും മറിച്ചുമുള്ള ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ഗ്രീഷ്മയുടെ ഓരോ ഉത്തരവും ഖണ്ഡിക്കുന്ന തെളിവുകള്‍ സഹിതമായിരുന്നു ചോദ്യംചെയ്യല്‍.

ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം

പത്ത് മാസം നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയ തെന്നാണ് കുറ്റപത്രം. ഇന്റർനെറ്റില്‍ നിന്നാണ് ജ്യൂസ് ചലഞ്ച് എന്ന ആശയം ലഭിച്ചത്. നാഗർകോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തില്‍ നിന്ന് ഷാരോണ്‍ പിന്മാറാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യശ്രമമായി മാംഗോ ജ്യൂസില്‍ 50 ഡോളോ ഗുളികകള്‍ കലർത്തി ഷാരോണിന് നല്‍കി. കയ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞു. പിന്നീട് കുഴിത്തുറ പഴയ പാലത്തില്‍ വച്ചും ജ്യൂസ് ചലഞ്ചെന്ന പേരിലും ഗുളിക കലർത്തിയ മാംഗോ ജ്യൂസ് നല്‍കി. ഈ രണ്ടുശ്രമവും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലർത്തിയ കഷായം നല്‍കിയത്.

ഗ്രീഷ്മ നല്‍കിയ ഒരു ഗ്ളാസ് കഷായമാണ് താൻ കുടിച്ചതെന്നായിരുന്നു മരണമൊഴി.

മരിക്കുന്നതിനു മുമ്പ് ഷാരോണ്‍ നല്‍കിയ മരണമൊഴി വഴിത്തിരിവായി. 2022 ഒക്ടോബർ 20ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേന്റെ നിർദ്ദേശപ്രകാരം 11-ാം കോടതിയിലെ മജിസ്ട്രേറ്റായിരുന്ന ലെനി തോമസാണ് മെഡിക്കല്‍ കോളേജില്‍ വച്ച്‌ ഷാരോണിന്റെ മരണമൊഴി രേഖപ്പെടുത്തിയത്. ഗ്രീഷ്മ നല്‍കിയ ഒരു ഗ്ളാസ് കഷായമാണ് താൻ കുടിച്ചതെന്നായിരുന്നു മരണമൊഴി. വിഷം കലർത്തിയ കഷായമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിലും തെളിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിൻ,ഇ.എൻ.ടി, റെസ്‌പിറേറ്ററി,എമർജൻസി ഐ.സി.യു,വൃക്കരോഗവിഭാഗം മേധാവിമാരും ടോക്സികോളജി വിദഗ്ദ്ധൻ വി.വി.പിള്ളയും ഷാരോണ്‍ കുടിച്ച വിഷം ‘പാരക്വറ്റ്” എന്ന കളനാശിനി ആണെന്ന തെളിവുനല്‍കി. പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് മെഡിസിൻ വിദഗ്ദ്ധയും ഹിസ്റ്റോപത്തോളജിസ്റ്റും ഇതേ തെളിവുകള്‍ കോടതിയില്‍ നല്‍കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *