സിനിമ-വിനോദ മേഖലകളിൽ ഇന്റേണല്‍ കമ്മിറ്റികൾ രൂപീകരിക്കും : മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സിനിമ-വിനോദ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികളുടെ രൂപവത്കരണവും അവയുടെ നിഷ്പക്ഷമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുമുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സിനിമ മേഖലയിലെ തൊഴിലാളികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ട കൂലിയും ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന തിനാവശ്യമായ സംവിധാനം ഉറപ്പുവരുത്തും. ജസ്റ്റിസ് ഹേമ കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തില്‍ സിനിമ-വിനോദ മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ ചൂഷണവും സ്ത്രീ സുരക്ഷയും ഉറപ്പാക്കുന്നതിന് സമഗ്രമായ നിയമനിർമാണത്തിനുള്ള നടപടികള്‍ സർക്കാർ സ്വീകരിച്ചുവരുകയാണ്.

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ മാർഗനിർദേശങ്ങള്‍ നല്‍കും.

തൊഴില്‍ ചൂഷണം ഒഴിവാക്കുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും കൃത്യമായ മാർഗനിർദേശങ്ങള്‍ നല്‍കും. ഇതിന് മുന്നോടിയായി സിനിമ-വിനോദ മേഖലകളിലെ സംഘടനകളുടെ പ്രതിനിധികളുടെ ഏകദിന ശില്പശാല ഫെബ്രുവരിയില്‍ എറണാകുളത്ത് സംഘടിപ്പിക്കും. സിനിമ-വിനോദ മേഖലകളിലെ വിവിധ സംഘടനകള്‍ നല്‍കിയ നിവേദനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഇതുസംബന്ധിച്ച്‌ ചേർന്ന തൊഴില്‍ വകുപ്പ് ഉന്നതതല യോഗത്തില്‍ മന്ത്രി അറിയിച്ചു.

തൊഴില്‍വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, ലേബർ കമീഷണർ സഫ്‌ന നസറുദ്ദീൻ, അഡീ. ലേബർ സെക്രട്ടറി ബി. പ്രീത, അഡീ. ലേബർ കമീഷണർമാരായ കെ. ശ്രീലാല്‍, കെ.എം. സുനില്‍ തുടങ്ങിയവർ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →