റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബഹിരാകാശ നടത്തത്തിന് ഒരുങ്ങി സുനിത വില്യംസ്

January 12, 2025 - 4:53 am

ന്യൂയോര്‍ക്ക്: 12 വര്‍ഷത്തിനുശേഷം ബഹിരാകാശ നടത്തത്തിന് ഒരുങ്ങി സുനിത വില്യംസ്. രണ്ടു തവണയായാണു ബഹിരാകാശത്ത് നടക്കുക.ആദ്യത്തേത് ജനുവരി 16നും രണ്ടാമത്തേത് 23നുമാണ്. ബഹിരാകാശ യാത്രികനായ നിക് ഹേഗുമൊത്താണ് 2025ലെ ആദ്യ ബഹിരാകാശ നടത്തത്തിന് സുനിത ഇറങ്ങുന്നത്. ആറര മണിക്കൂറെടുത്താകും ഈ നടത്തം പൂര്‍ത്തിയാക്കുകയെന്ന് നാസ വ്യക്തമാക്കി.

ബഹിരാകാശത്തെ പ്രതിഭാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഭൂമിയിലേക്ക് എത്തുന്നതില്‍ നിര്‍ണായക പങ്ക്

ബഹിരാകാശവാഹനത്തിലെ റേറ്റ് ഗൈറോ അസംബ്ലി മാറ്റി സ്ഥാപിക്കുന്നതിനും ന്യൂട്രോണ്‍ സ്റ്റാര്‍ എക്‌സ്‌റെ ടെലസ്‌കോപ് സര്‍വീസ് ചെയ്യുകയുമാണ് പ്രധാന ജോലികള്‍. ഇതിനുപുറമെ ആല്‍ഫ മാഗ്‌നറ്റിക് സ്‌പെക്‌ട്രോമീറ്റര്‍ പുതുക്കുന്നതിനായി സജ്ജമാക്കാനും ഇരുവരും ശ്രമിക്കും. ബഹിരാകാശത്തെ പ്രതിഭാസങ്ങളെക്കുറിച്ചുള്ള വിവരം ഭൂമിയിലേക്ക് എത്തുന്നതില്‍ നിര്‍ണായക പങ്കാണ് ആല്‍ഫ മാഗ്‌നറ്റിക് സ്‌പെക്രോമീറ്ററിനുള്ളത്.ചുവന്ന വരകളുള്ള സ്യൂട്ട് ധരിച്ചാകും നടക്കാനിറങ്ങുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *