തുറവൂർ: അരൂർ നിയോജകമണ്ഡലത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു. കൂടുതല്‍ കുട്ടികള്‍ രോഗബാധിതരായതോടെ 2 സ്കൂളുകള്‍ അടച്ചു.എഴുപുന്ന പഞ്ചായത്തിലെ എരമല്ലൂർ ഗവ.എൻ.എസ്.എല്‍. പി സ്കൂള്‍, പെരുമ്ബളം പഞ്ചായത്തിലെ പെരുമ്പളം സൗത്ത് ഗവ.എല്‍.പി സ്കൂള്‍ എന്നിവയാണ് അടച്ചത്.
രോഗം ആദ്യം റിപ്പോർട്ട് ചെയ്തത് എരമല്ലൂർ ഗവ.എൻ.എസ്.എല്‍.പി എസിൽ
എരമല്ലൂർ ഗവ.എൻ.എസ്.എല്‍.പി എസിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. ഇവിടെ 22 കുട്ടികള്‍ക്കാണ് മുണ്ടിനീര് ബാധിച്ചത്.ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ 7 നാണ് സ്കൂള്‍ അടച്ചത്. 17 ന് വരെയാണ് സ്കൂളിന് അവധി . പെരുമ്പളം സൗത്ത് എല്‍.പി എസില്‍ജനുവരി 9 മുതല്‍ 21 ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചത്. ഇവിടെ അര ഡസനിലധികം കുട്ടികള്‍ക്കാണ് മുണ്ടിനീര് ബാധിച്ചത്