റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സർക്കാർ ജീവനക്കാരുടെ ശമ്പളവും . പെൻഷനും പരിഷ്കരിക്കാൻ സാധ്യത

December 20, 2024 - 7:30 pm

തിരുവനന്തപുരം: 5 വർഷത്തിലൊരിക്കല്‍ സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനും പരിഷ്കരിക്കുന്ന കീഴ്‌വഴക്കം രണ്ടാം പിണറായി സർക്കാരും പിന്തുടരാൻ സാധ്യത.കഴിഞ്ഞ ശമ്പള കമ്മിഷനെ 2019 ഒക്ടോബർ 31നാണ് നിയമിച്ചത്. 2021 ജനുവരി 30ന് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. 2021 മാർച്ച്‌ മുതല്‍ പുതുക്കിയ ശമ്പളം വിതരണം ചെയ്തു തുടങ്ങി. 2019 ജൂലൈ മുതല്‍ മുൻകാല പ്രാബല്യം നല്‍കിയാണ് അന്നു ശമ്പള വർധന നടപ്പാക്കിയത്

അടുത്ത ശമ്പള പരിഷ്കരണം കഴിഞ്ഞ ജൂലൈ മുതല്‍ നടപ്പാക്കേണ്ടതാണ്.

അടുത്ത (12-ാം) ശമ്പള പരിഷ്കരണം കഴിഞ്ഞ ജൂലൈ മുതല്‍ നടപ്പാക്കേണ്ടതാണ്. വരുന്ന ബജറ്റില്‍ ശമ്പള പരിഷ്കരണ കമ്മിഷനെ പ്രഖ്യാപിച്ചാല്‍ സർക്കാരിന്റെ കാലാവധി കഴിയും മുൻപ് റിപ്പോർട്ട് വാങ്ങി പുതുക്കിയ ശമ്പളം പ്രഖ്യാപിക്കാനാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *