റാന്നി: മന്ദമരുതിയില്‍ കാറിടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു പേർ അറസ്റ്റില്‍.അത്തിക്കയം നീരാറ്റുകാവ് താഴത്തെക്കൂറ്റ് അക്സം ആലിം (25), ചേത്തയ്ക്കല്‍ നടമംഗലത്ത് അരവിന്ദ് (30), ചേത്തയ്ക്കല്‍ അജോ എം. വര്‍ഗീസ് (30), ചേത്തയ്ക്കല്‍ നടമംഗലത്ത് ഹരിക്കുട്ടൻ (28) എന്നിവരാണ് കൊലപാതക കേസില്‍ പിടിയിലായത്. റാന്നി പഴവങ്ങാടി വെട്ടിക്കല്‍ ബാബുവെന്നു വിളിക്കുന്ന സുരേഷിന്‍റെ മകൻ അമ്പാടി സുരേഷ് (24) ഡിസംബർ 15 ഞായറാഴ്ച രാത്രി കാറപകടത്തില്‍ മരിച്ചതായി പ്രാഥമിക നിഗമനത്തിലെത്തിയ സംഭവമാണ് അന്വേഷണത്തില്‍ കൊലപാതകമെന്നു തെളിഞ്ഞത്.
പാർക്കിംഗിനെച്ചൊല്ലിയുള്ള വാക്കുതർക്കവും സംഘർഷവുമാണ് കൊലപാതകത്തിലെത്തിയത്.
റാന്നി ബിവറേജസ് ഔട്ട്‌ലെറ്റിനു മുമ്പില്‍ പാർക്കിംഗിനെച്ചൊല്ലിയുള്ള വാക്കുതർക്കവും സംഘർഷവുമാണ് കൊലപാതകത്തിലെത്തിയത്.അമ്പാടിയുടെ സുഹൃത്ത് മിഥുനും എതിർ സംഘാംഗം അജോയും തമ്മിലാണ് വാക്കുതർക്കം ആദ്യമുണ്ടായത്. വിവരം അറിഞ്ഞു മന്ദമരുതിയിലേക്ക് കാറിലെത്തിയ അമ്പാടി സ്വന്തം വാഹനത്തില്‍നിന്നു പുറത്തേക്ക് ഇറങ്ങുന്നതിനിടെ എതിർസംഘം കാറിടിച്ചു വീഴ്ത്തുകയും ശേഷം ശരീരത്തിന് മുകളിലൂടെ കയറ്റുകയായിരുന്നുവെന്നുമാണ് മൊഴി.