കാട്ടാനക്കൂട്ടം കുത്തിമറിച്ച മരക്കൊമ്പ് സ്‌കൂട്ടറിനു മുകളില്‍ വീണ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം

കോതമംഗലം: കാട്ടാനക്കൂട്ടം കുത്തിമറിച്ച പനയും സമീപത്തെ പാലമരക്കൊമ്പും സ്‌കൂട്ടറിനു മുകളില്‍ വീണ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിക്ക് പരിക്കേറ്റു. പാലക്കാട് കഞ്ചിക്കോട് പുതുശേരി വെസ്റ്റ് സി-12 ഐഎല്‍ ടൗണ്‍ഷിപ്പ് ഇന്‍സ്ട്രുമെന്‍റേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ വില്‍സന്‍റെ മകള്‍ സി.വി. ആന്‍മേരി (21) യാണു മരിച്ചത്. പരിക്കേറ്റ പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് മുല്ലശേരി അല്‍ത്താഫ് അബൂബക്കറിനെ (21) കോതമംഗലം എംബിഎംഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരും ഇടുക്കി ഭാഗത്തു പോയി കോതമംഗലത്തേക്ക് മടങ്ങുകയായിരുന്നു.

മരിച്ച ആന്‍ മേരി കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളജില്‍ ഇലക്‌ട്രിക് ബ്രാഞ്ച് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. അല്‍ത്താഫ് മെക്കാനിക്കല്‍ വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഇരുവരും ഇടുക്കി ഭാഗത്തു പോയി കോതമംഗലത്തേക്ക് മടങ്ങുകയായിരുന്നു.
നേര്യമംഗലം- ഇടുക്കി റോഡില്‍ ചെമ്പന്‍കുഴിയിലെ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനു സമീപം 2024 ഡിസംബർ 14 ന് വൈകുന്നേരം ആറോടെയായിരുന്നു സംഭവം. കാട്ടില്‍ നിന്നിരുന്ന പന കുത്തിമറിച്ചിട്ടപ്പോള്‍ ചേര്‍ന്നുനിന്നിരുന്ന പാലമരത്തിന്‍റെ വലിയ ശിഖരവും കൂടി ഒടിഞ്ഞുവീണത് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിനു മുകളിലേക്കായിരുന്നു. അപകടത്തിന്‍റെ ആഘാതത്തില്‍ സ്‌കൂട്ടര്‍ തെറിച്ച്‌ 100 മീറ്ററിലേറെ താഴ്ചയിലേക്ക് മറിഞ്ഞു.

7.30 ഓടെ മരണം സ്ഥിരീകരിച്ചു.

മരത്തിന് അടിയില്‍പ്പെട്ട ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും വനപാലകരും ചേര്‍ന്ന് ഫോറസ്റ്റ് വാഹനത്തില്‍ കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചു. മരത്തിന്‍റെ കമ്പ് കൊണ്ട് തലയ്ക്കു സാരമായി പരിക്കേറ്റ ആന്‍ മേരിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും 7.30 ഓടെ മരണം സ്ഥിരീകരിച്ചു. രണ്ടു കൊമ്പനും ഒരു പിടിയാനയുമാണ് സ്ഥലത്തുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ആന്‍ മേരിയുടെ പിതാവ് വില്‍സൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡിലെ കൊമേഴ്‌സ്യല്‍ വിഭാഗം ഉദ്യോഗസ്ഥനാണ്. അമ്മ: ജീന (ഹൈസ്‌കൂള്‍ അധ്യാപിക). സഹോദരി: റോസ് മേരി. ആന്‍ മേരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →