തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് കേരളത്തിന്റെ അനുമതി ലഭിച്ചതോടെ തുടർ നടപടി ഉടൻ ആരംഭിക്കും.കേരളത്തെ അറിയിക്കാതെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് വിവാദമായതിനെത്തുടർന്നാണ് . തമിഴ്നാട് ഔദ്യോഗികമായി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയത്. ഇരു സംസ്ഥാന മുഖ്യമന്ത്രിമാരും കണ്ട്മുട്ടുന്ന വൈക്കത്തുവച്ച് പ്രശ്നം ചർച്ചചെയ്യുമെന്ന് കരുതിയെങ്കിലും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തല നടപടികളിലൂടെ പരിഹാരം കാണുകയായിരുന്നു. സംസ്ഥാന അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് അനുമതി നല്‍കി ഉത്തരവിറക്കിയത്.കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ വള്ളക്കടവ് ചെക്ക്പോസ്റ്റ് വഴി മുല്ലപ്പെരിയാർ ഡാമിലേയ്ക്ക് മെയിനൻസിനായി തമിഴ്നാട് കൊണ്ടുവന്ന എം. സാന്റുമായി വന്ന ലോറികള്‍ തടഞ്ഞിട്ടിരുന്നു.
സംസ്ഥാന ജലവിഭവ മന്ത്രിയാണ് അനുമതിശുപാർശ ചെയ്യേണ്ടത്.
പെരിയാർ ടൈഗർ റിസർവ്വിലൂടെ സാധനങ്ങള്‍ കൊണ്ടുപോകുമ്ബോള്‍ മുൻകൂട്ടി അനുവാദം വാങ്ങണം.ഈ അനുമതി ഇല്ലാതെയാണ് തമിഴ്നാട് വാഹനങ്ങള്‍ എം സാന്റുമായി എത്തിയത്. സംസ്ഥാന ജലവിഭവ മന്ത്രിയാണ് അനുമതിശുപാർശ ചെയ്യേണ്ടത്. ചെക്ക് പോസ്റ്റില്‍ വനം വകുപ്പ് തടഞ്ഞപ്പോഴാണ് തമിഴ്നാട് അനുമതിക്കായി എത്തിയത്.എന്തെല്ലാം അറ്റകുറ്റപ്പണികളാണ് നടത്തുന്നത് എന്ന് വ്യക്തമാക്കണമെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് ഉദ്യോഗസ്ഥർ നല്‍കാൻ ഇത് വ്യക്തമാക്കാൻ തയ്യാറായില്ല.ദിവസങ്ങളോളം കാത്ത് കിടന്ന ശേഷം എം. സാന്റ് മറ്റൊരിടത്ത് ഇറക്കി ലോറി തിരികെകൊണ്ടുപോവുകയായിരുന്നു.
മുമ്പ് നടത്തിയ താല്കാലിക ബലപ്പെടുത്തല്‍ ഡാമിനെ കൂടുതല്‍ അപകടാവസ്ഥയില്‍ എത്തിച്ചതായി വിദഗ്ദ്ധ സമിതികളുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്
.”കേന്ദ്ര ജലകമ്മിഷൻ അണക്കെട്ടിന്റെ ബലക്ഷയം പഠിക്കാൻ തീരുമാനിച്ച സാഹചര്യത്തില്‍ താത്കാലിക ബലപ്പെടുത്തല്‍ നടത്തുന്നത് കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാനാണ്. മുമ്പ് നടത്തിയ താല്കാലിക ബലപ്പെടുത്തല്‍ ഡാമിനെ കൂടുതല്‍ അപകടാവസ്ഥയില്‍ എത്തിച്ചതായി വിദഗ്ദ്ധ സമിതികളുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്. 12 വർഷത്തിന് ശേഷം നടത്തുന്ന ബലക്ഷയം പരിശോധനയെ തെറ്റിദ്ധരിപ്പിക്കാനാണ് ഇപ്പോള്‍ താത്കാലിക ബലപ്പെടുത്തല്‍ നടത്തുന്നത്
