പ്രായപൂർത്തിയാകാത്ത മകള്‍ ഗർഭിണിയാണെന്ന വിവരം മറച്ചുവച്ചുവെന്ന പേരില്‍ അമ്മയ്ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പ്രായപൂർത്തിയാകാത്ത മകള്‍ ഗർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവെന്ന പേരില്‍ അമ്മയ്ക്കെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി.ആഴമുള്ള മുറിവില്‍ മുളകുപൊടി വിതറുന്നതുപോലെയാണ് ഇത്തരം കേസുകളെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ കേസ് റദ്ദാക്കിയത്.

സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്.

17 കാരിയായ മകള്‍ ഗർഭിണിയായ വിവരം പൊലീസിനെ ഉടനടി അറിയിച്ചില്ലെന്നാരോപിച്ച്‌ 2021 ലെടുത്ത കേസില്‍ തൃശൂർ അഡിഷണല്‍ ജില്ലാ കോടതിയുടെ പരിഗണനയിലുള്ള തുടർ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. വയറുവേദനയെ തുടർന്ന് പരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന വിവരമറിയുന്നത്. തുടർന്ന് മെഡിക്കല്‍ കോളജില്‍ ഹാജരാക്കാൻ ഡോക്ടർ നിർദേശിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്.

വിവരം അറിയിക്കാത്തതിന് അമ്മയെ രണ്ടാം പ്രതിയാക്കി

വിവരം നല്‍കാൻ വൈകിയെങ്കിലും ജൂണ്‍ മൂന്നിന് ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയും എഫ്.ഐ.ആര് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പീഡനത്തിന് ഇരയാക്കിയയാളെ ഒന്നാം പ്രതിയും പീഡനത്തിനിരയായ വിവരം അറിയിക്കാത്തതിന് പോക്സോ നിയമ പ്രകാരം അമ്മയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തത്.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →