ബംഗ്ളാദേശിൽ മാധ്യമപ്രവര്‍ത്തകയെ ജനക്കൂട്ടം വളഞ്ഞിട്ട് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു

ധാക്ക: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ബംഗ്ളാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച്‌ ധാക്കയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ ജനക്കൂട്ടം വളഞ്ഞിട്ട് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ബംഗ്ളാദേശിലെ ഒരു ന്യൂസ് ചാനലിന്‍റെ വാര്‍ത്താ വിഭാഗം മുന്‍ മേധാവിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ മുന്നി സാഹയെയാണ് ഒരു കൂട്ടം ആളുകള്‍ വളഞ്ഞത്.

പൊലീസ് കസ്ററഡിയിലെടുത്ത മുന്നിയെ പിന്നീട് വിട്ടയച്ചു.

2024 നവെബർ 30 ശനിയാഴ്ച രാത്രി ധാക്കയിലെ കവ്റാന്‍ ബസാര്‍ മേഖലയിലായിരുന്നു സംഭവം. ജനക്കൂട്ടം വളഞ്ഞുനിര്‍ത്തിയിരുന്ന മുന്നിയെ പൊലീസ് കസ്ററഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. അവര്‍ക്ക് ശരീരിക അസ്വസ്ഥ്യമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ആരോഗ്യസ്ഥിതിയും വനിതയാണ് എന്നതും പരിഗണിച്ച്‌ അവരെ വിട്ടയച്ചതായും പൊലീസ് മേധാവി വ്യക്തമാക്കി.

ഷേക്ക് ഹസീനയ്ക്ക് അധികാരം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച സംവരണവിരുദ്ധ പ്രക്ഷോഭത്തില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് തിരയുന്നയാളാണ് മുന്നിയെന്ന് ബംഗ്ളാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →