മണിപ്പൂരിൽ അഫ്സ്പ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി

ഇംഫാല്‍: സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്‌ട് (അഫ്സ്പ) നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു.ജിരിബാം ജില്ലയില്‍ മൂന്നു സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. ലമലായിയിലെ നൊൻഗഡയില്‍നിന്ന് യോർബംഗ്‌വരെ 4.5 കിലോമീറ്റർ നീണ്ട റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

സർക്കാർ ഓഫീസുകള്‍ ബലമായി അടപ്പിച്ചു

ഇതിനിടെ, കോ-ഓർഡിനേറ്റിംഗ് കമ്മിറ്റി ഓഫ് മണിപ്പുർ ഇന്‍റഗ്രിറ്റി (കോക്കോമി) വിദ്യാർഥി സംഘടനയുടെ നേതൃത്വത്തില്‍ സർക്കാർ ഓഫീസുകള്‍ ബലപ്രയോഗത്തിലൂടെ അടപ്പിച്ച്‌ ഉദ്യോഗസ്ഥരെ ഇറക്കിവിട്ടു. കുക്കി-സോ തീവ്രവാദികളെ അമർച്ച ചെയ്യുക, അഫ്സ്പ നിയമം നീക്കുക എന്നിവയാണ് ഇവരുടെ ആവശ്യങ്ങള്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →