കൊച്ചി: 2024 ഡിസംബറില്‍ കാലാവധി അവസാനിക്കാനിരിക്കെ സംസ്ഥാന വഖഫ് ബോര്‍ഡിന്‍റെ കാലാവധി ഹൈക്കോടതി നീട്ടി നല്‍കി. ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. വഖഫ് ബോര്‍ഡിനു മുന്നില്‍ നിലവിലുള്ള നിരവധി കേസുകളില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് പുതിയ ബോര്‍ഡ് നിലവില്‍ വരുന്നതുവരെ കാലാവധി നീട്ടിയത്. നാലു മാസമോ അല്ലെങ്കില്‍ പുതിയ ഭരണസമിതി നിലവില്‍ വരുന്നതു വരെയോ നിലവിലെ 12 അംഗ ബോര്‍ഡിന് തുടരാമെന്നാണു കോടതിനിര്‍ദേശം
പാലക്കാട് ഹൈദരിയ്യ മസ്ജിദ് ഭരണസമിതി വിഷയം ഒരു വർഷമായി വഖഫ് ബോര്‍ഡിന്‍റെ പരിഗണനയിൽ
പാലക്കാട് ഹൈദരിയ്യ മസ്ജിദ് ഭരണസമിതിയുടെ കാലാവധിയുമായി ബന്ധപ്പെട്ട വിഷയം ഒരു വര്‍ഷത്തോളമായി വഖഫ് ബോര്‍ഡിന്‍റെ പരിഗണനയിലുണ്ട്. നിലവിലെ ബോര്‍ഡിന്‍റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ്ഈ വിഷയത്തില്‍ തീരുമാനമെടുക്കാനിടയില്ല. മസ്ജിദിന് ഏഴു വര്‍ഷത്തിലധികമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയില്ല. 2017ല്‍ തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ് ഇപ്പോഴും ഭരണം നടത്തുന്നത്.മസ്ജിദിന്‍റെ സ്വത്ത് കൈകാര്യം ചെയ്യാന്‍ ഭരണസമിതിയെ തെരഞ്ഞെടുക്കണം. ഇതിനായി വഖഫ് ബോര്‍ഡ് അടിയന്തര തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാർ ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയിലെ ആവശ്യം.
പുതിയ ബോര്‍ഡ് നിലവില്‍ വരാന്‍ ആറു മാസത്തോളം സമയമെടുക്കും
നിലവിലെ വഖഫ് ബോര്‍ഡിന്‍റെ കാലാവധി പൂര്‍ത്തിയായാല്‍ പുതിയ ബോര്‍ഡ് നിലവില്‍ വരാന്‍ ആറു മാസത്തോളം സമയമെടുക്കും. ഈ സാഹചര്യത്തിലാണ് ജസ്റ്റീസുമാരായ അമിത് റാവല്‍, എസ്. ഈശ്വരന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടി.