റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലപാട് വ്യക്തമാക്കി സന്ദീപ് വാര്യരുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

November 28, 2024 - 11:00 am

സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സന്ദീപിന്റെ ഫേസ്ബുക്ക് കുറിപ്പ്. വെറുപ്പും വിദ്വേഷവും ജീവിതത്തില്‍ പകര്‍ത്താത്ത ഒട്ടേറെ സനാതന ഹിന്ദുക്കള്‍ ഈ രാജ്യത്ത് ഇപ്പോഴുമുണ്ടെന്നും അവരില്‍ ഒരാളായി താന്‍ കഴിഞ്ഞോളാമെന്നും. അദ്ദേഹം തന്റെ കുറിപ്പിൽ പറഞ്ഞു. വെറുപ്പിന്റെ പക്ഷം വിട്ടെറിഞ്ഞു വന്ന തന്നെ ആളുകള്‍ സ്വീകരിച്ചുവെന്നും അവര്‍ തന്നെ സ്‌നേഹത്തോടെയാണ് നോക്കി കണ്ടതെന്നുമാണ് സന്ദീപ് കുറിച്ചിരിക്കുന്നത്. ഇത്രയും കാലം താന്‍ ആരെയാണോ അകറ്റാന്‍ ശ്രമിച്ചത് അവര്‍ തന്നെയാണ് തന്നെ സ്‌നേഹാശ്ലേഷങ്ങളുമായി പൊതിഞ്ഞതെന്ന് സന്ദീപ് വാര്യര്‍.

ഇനിയുള്ള കാലം താന്‍ ബാപ്പുജിയുടെ ആശയങ്ങളുടെ പ്രചാരകനായി തുടരും

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സന്ദീപ് വാര്യര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ട് പോലും മോചിതനാകാന്‍ സമ്മതിക്കാത്ത മലയാളി സമൂഹത്തിന്റെ കഥ ലോഹിതദാസ് സേതുമാധവന്‍ എന്ന കഥാപാത്രത്തിലൂടെ വരച്ചിട്ടിട്ടുണ്ടെന്ന് സൂചിപ്പിച്ച്‌. ഇനിയുള്ള കാലം താന്‍ ബാപ്പുജിയുടെ ആശയങ്ങളുടെ പ്രചാരകനായി തുടരുമെന്നും കുറിപ്പിലുണ്ട്. ‘വെറുപ്പിന്റെ ഫാക്ടറിയില്‍ തുടരുന്നവരുടെ പരിഹാസങ്ങള്‍ക്ക് മലയാളി ചുമ്മാ തൊലിച്ചു കളയുന്ന ഉള്ളി തൊലിയുടെ വില പോലും നല്‍കുന്നില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *