തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഇന്നത്തെ സ്ഥിതിയിൽ പോയാൽ വരുംവർഷങ്ങളില്‍ കേരളം ഇരുട്ടിലാവുമെന്നതില്‍ സംശയംവേണ്ടെന്ന് ചെയർമാൻ ഡോ. ബിജു പ്രഭാകർ. രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയും ആസൂത്രണമില്ലായ്മയും കാരണം കെ.എസ്.ഇ.ബി. മറ്റൊരു കെ.എസ്.ആർ.ടി.സി.യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡോ. ബിജു പ്രഭാകർ. പറഞ്ഞു. ഇപ്പോള്‍ മഴക്കാലത്തുതന്നെ പലപ്പോഴും വൈദ്യുതിലഭ്യത കുറയുന്നു.
150 കോടിരൂപയാണ് ശരാശരി മാസവരുമാനം. ചെലവ് 1950 കോടിയും.
കെ.എസ്.ഇ.ബി.യുടെ ദൈനംദിനചെലവുകള്‍ക്ക് മാസം 400 കോടിവരെ വലിയ പലിശയ്ക്ക് ഓവർ ഡ്രാഫ്റ്റ് എടുക്കേണ്ടിവരുന്നതായി ചെയർമാൻ വ്യക്തമാക്കി. 150 കോടിരൂപയാണ് ശരാശരി മാസവരുമാനം. ചെലവ് 1950 കോടിയും. മാസം വൈദ്യുതിവാങ്ങാൻ 900 കോടിരൂപവേണം. വായ്പ തിരിച്ചടയ്ക്കാൻ 300 കോടിയും.
സ്വകാര്യപങ്കാളിത്തത്തോടെ പദ്ധതികള്‍ അതിവേഗം നടപ്പാക്കുക
ഇതാണ് സ്ഥിതിയെങ്കില്‍ പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുക, സ്വകാര്യപങ്കാളിത്തത്തോടെ പദ്ധതികള്‍ അതിവേഗം നടപ്പാക്കുക എന്നിങ്ങനെയുള്ള നയപരമായ മാറ്റങ്ങളില്ലാതെ കെ.എസ്.ഇ.ബി.യെ രക്ഷിക്കാനാവിന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എസ്.ഇ.ബി.യില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി ഓഫീസർമാരുടെ സംഘനകള്‍ക്ക് നല്‍കിയ കരട് നിർദേശങ്ങളിലാണ് ഈ പരാമർശങ്ങള്‍. കഴിഞ്ഞദിവസം ചേർന്ന യോഗത്തില്‍ പരിഷ്കരണനിർദേശങ്ങള്‍ അവതരിപ്പിച്ചു. ജീവനക്കാരുടെ പുനർവിന്യാസത്തില്‍ ഉള്‍പ്പെടെ അഭിപ്രായങ്ങള്‍ അറിയിക്കാൻ സംഘടനകള്‍ക്ക് 2024 ഡിസംബർ 10 വരെ സമയംനല്‍കി.
.