റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പുർ സംസ്ഥാനമാകെ അഫ്സ്പ നടപ്പാക്കണമെന്ന് കുക്കി എംഎല്‍എമാർ

.ഇംഫാല്‍: സംസ്ഥാനമാകെ പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) നടപ്പാക്കണമെന്ന് മണിപ്പുരിലെ കുക്കി എംഎല്‍എമാർ. ഏഴ് എൻഡിഎ എംഎല്‍എമാർ ഉള്‍പ്പെടെ 10 കുക്കി നിയമസഭാംഗങ്ങളാണ് സംയുക്ത പ്രസ്താവനയില്‍ ആവശ്യം ഉന്നയിച്ചത്.നിലവില്‍ 13 പോലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ ഒഴികെ സംസ്ഥാനമാകെ പ്രത്യേക സൈനികാധികാര നിയമത്തിനു കീഴിലാണ്.കലാപകാരികള്‍ കവർന്ന ആയുധങ്ങള്‍ തിരിച്ചുപിടിക്കാൻ അഫ്സ്പ സംസ്ഥാനത്താകെ വ്യാപിപ്പിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ കലാപമുണ്ടായ ജിരിബാം ഉള്‍പ്പെടെ ആറ് പോലീസ് സ്റ്റേഷൻ പരിധിയില്‍ക്കൂടി അഫ്സ്പ നടപ്പാക്കിയിരുന്നു.

കൊലപാതക കേസുകളെല്ലാം എൻഐഎയ്ക്കു കൈമാറണമെന്നും കുക്കി നിയമസഭാംഗങ്ങള്‍

2023 മേയ് മൂന്നാം തീയതി മുതലുള്ള കൊലപാതക കേസുകളെല്ലാം എൻഐഎയ്ക്കു കൈമാറണമെന്നും കുക്കി നിയമസഭാംഗങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രസ്താവനയില്‍ ഒപ്പിട്ടവരില്‍ അഞ്ചു പേർ ബിജെപിയുടെയും രണ്ടു പേർ ജെഡി-യുവിന്‍റെയും നിയമസഭാംഗങ്ങളാണ്. ജിരിബാം ജില്ലയില്‍ മൂന്നു സ്ത്രീകളെയും മൂന്നു കുട്ടികളെയും കൊലപ്പെടുത്തിയ കുക്കി തീവ്രവാദികള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നാവശ്യപ്പെടുന്ന എൻഡിഎ എംഎല്‍എമാരുടെ പ്രമേയത്തെയും പ്രസ്താവനയില്‍ വിമർശിച്ചു.പ്രമേയം ഏകപക്ഷീയവും വർഗീയവുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *