900 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടിച്ചു ; രണ്ടുപേർ അറസ്റ്റിൽ

ദില്ലി: കൊറിയർ സെന്‍ററില്‍ നടത്തിയ പരിശോധയില്‍ 900 കോടി രൂപ വിലമതിക്കുന്ന 82.53 കിലോ ഹൈഗ്രേഡ് കൊക്കേയ്ൻ പിടികൂടി. ദില്ലിയിലെ കൊറിയർ സെന്‍ററില്‍ നടത്തിയ റെയ്ഡിലാണ് ലഹരി മരുന്ന് പിടിയിലായത്. കൊറിയർ സെന്‍ററിനെക്കുറിച്ച്‌ രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നർകോട്ടിക്സ് കണ്‍ട്രോള്‍ ബ്യുറോ നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള മോദി സർക്കാരിൻ്റെ അചഞ്ചലമായ ദൃഢനിശ്ചയം

.സംഭവത്തെക്കുറിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒറ്റദിവസത്തിനുള്ളില്‍ നിയമവിരുദ്ധ മയക്കുമരുന്ന് പിടികൂടുന്ന ഇത്തരം വലിയ മുന്നേറ്റങ്ങള്‍ മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള മോദി സർക്കാരിൻ്റെ അചഞ്ചലമായ ദൃഢനിശ്ചയം പ്രകടമാക്കുന്നുവെന്ന് ഷാ കുറിച്ചു. മയക്കുമരുന്ന് റാക്കറ്റുകള്‍ക്കെതിരെയുള്ള ഞങ്ങളുടെ വേട്ടയാടല്‍ നിർദയം തുടരുമെന്നും ആഭ്യന്തരമന്ത്രി വിവരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →