റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വൻ തീ പിടുത്തം : 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

November 16, 2024 - 5:40 am

ലക്നൗ: ഉത്തർപ്രദേശിലെ ‌ ഝാൻസി ജില്ലയിലെ മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. 37 കുട്ടികളെ രക്ഷപ്പെടുത്തി. നവംബർ 15 വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് സംഭവം. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

തീവ്രപരിചരണ വിഭാഗത്തിന്റെ ഉള്‍വശത്തുള്ള മുറിയില്‍ മാത്രം മുപ്പതോളം നവജാത ശിശുക്കളാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ് കുട്ടികള്‍ക്ക് അവശ്യം വേണ്ട ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നല്‍കി. സംഭവത്തെ കുറിച്ച്‌ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ‍ഝാൻസി ഡിവിഷണഷ കമ്മിഷണർ, മേഖലാ ഡെപ്യൂട്ടി ഐ.ജി എന്നിവർക്ക് മുഖ്യമന്ത്രി നിർദ്ദേശം നല്‍കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *