അഹമ്മദാബാദ്: ഗുജറാത്ത് പോര്‍ബന്തറിലെ ആഴക്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ രജിസ്ട്രേഷൻ ഇല്ലാത്ത മത്സ്യബന്ധന ബോട്ടില്‍നിന്ന് 700 കിലോഗ്രാം മെത്താംഫെറ്റമിന്‍ പിടികൂടി.2023 നവംബർ 15 ലെളളിയാഴ്ച പുലർച്ചെ നാവികസേനയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിലാണു ലഹരിമരുന്ന് പിടികൂടിയത്. പിടികൂടിയ ലഹരിമരുന്നിന് ഏകദേശം 1700 കോടി രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. തിരിച്ചറിയല്‍ രേഖകളില്ലാതെ ബോട്ടില്‍ കണ്ടെത്തിയ എട്ട് ഇറേനിയൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.
ഈവർഷം നാവികസേനയുടെ നേതൃത്വത്തില്‍ നടന്ന രണ്ടാമത്തെ ലഹരിമരുന്നു വേട്ട
ബോട്ടില്‍ പ്രത്യേക അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. പിടികൂടിയ ലഹരിമരുന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിതരണത്തിന് എത്തിച്ചതാണെന്നാണ് അനുമാനം.പിടികൂടിയ ഇറാന്‍ പൗരന്‍മാരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസിന് കൈമാറും. വിവിധ ഏജന്‍സികളെ സംയോജിപ്പിച്ചുള്ള ലഹരിവേട്ടയാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഈവർഷം നാവികസേനയുടെ നേതൃത്വത്തില്‍ കടലില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ലഹരിമരുന്നു വേട്ടയാണിതെന്ന് നേവി എക്സില്‍ അറിയിച്ചു.
ഡല്‍ഹിയിലും ബിഹാറിലും പഞ്ചാബിലും ലഹരിവേട്ട
നവംബർ 15 ന് ഡല്‍ ഹിയിലും ബിഹാറിലും പഞ്ചാബിലും ലഹരിവേട്ട നടന്നിരുന്നു. . ബിഹാറിലെ മുസാഫര്‍പുരില്‍നിന്ന് 4.2 കിലോ കൊക്കെയ്‌ൻ പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. തായ്‌വാനില്‍നിന്നു ഭൂട്ടാന്‍ വഴി കടത്തിയതായിരുന്നു കൊക്കെയ്ൻ. പഞ്ചാബിലെ ജലന്ധറില്‍നിന്ന് 1,400 കിലോഗ്രാം കറുപ്പ് പോലീസ് പിടികൂടിയത്. മൂന്നുപേരെ അറസ്റ്റ് ചെയ്തു.ലഹരി കടത്താന്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പിടികൂടി. പടിഞ്ഞാറൻ ഡല്‍ഹിയിലെ ജനക്പുരിയില്‍ എൻസിബി നടത്തിയ റെയ്ഡില്‍ 82 കിലോ കൊക്കെയ്നും പിടികൂടി. ഓസ്ട്രേലിയയിലേക്ക് അയയ്ക്കാനായി ഒരു കൊറിയർ ഓഫീസില്‍ എത്തിച്ചതായിരുന്നു കൊക്കെയ്ൻ. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. 900 കോടി രൂപ വിലമതിക്കുന്നതാണ് പിടികൂടിയ കൊക്കെയ്ൻ