റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന അദ്ധ്യാപക നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികള്‍ പേര് രജിസ്റ്റർ ചെയ്യണം

November 13, 2024 - 5:34 am

ഇടുക്കി:ഹയർസെക്കന്ററി വിഭാഗത്തില്‍ അദ്ധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതർ/കേള്‍വിപരിമിതർ എന്നീ ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന ഉദ്യോഗാർത്ഥികള്‍ റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നവംബർ 16 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

ജ്യോഗ്രഫി, ഫിസിക്സ്, മാത്തമാറ്റിക്സ്, ഗാന്ധിയൻ സ്റ്റഡീസ്, ബോട്ടണി, ഹിന്ദി,കെമിസ്ട്രി, സുവോളജി, കൊമേഴ്സ്, ഇക്കണോമിക്സ്, മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സംസ്കൃതം, സോഷ്യോളജി, പൊളിറ്റിക്കല്‍ സയൻസ്,അറബിക്, കമ്ബ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലെ അദ്ധ്യാപകരാണ് രജിസ്റ്റർ ചെയ്യേണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *