രാമജന്മഭൂമി കോംപ്ലസിന്‍റെ സുരക്ഷ ശക്തമാക്കി

അയോധ്യ: കാനഡയില്‍ കഴിയുന്ന ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ദ് സിംഗ് പന്നുവിന്‍റെ ഭീഷണിസന്ദേശത്തെത്തുടർന്ന് അയോധ്യയിലെ രാമജന്മഭൂമി കോംപ്ലസിന്‍റെ സുരക്ഷ ശക്തമാക്കി. ശനി, ഞായർ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ആക്രമണം നടത്തുമെന്നാണു പന്നു വീഡിയോ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്.

ക്ഷേത്രനഗരിയില്‍ പഴുതടച്ചുള്ള സുരക്ഷ

അർദ്ധസൈനിക വിഭാഗവും പോലീസും ക്ഷേത്രനഗരിയില്‍ പഴുതടച്ചുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹോട്ടലുകളിലും സ്വകാര്യകേന്ദ്രങ്ങളിലും സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്ന മുഴുവൻ പേരെയും പരിശോധിക്കുന്നുണ്ട്. നഗരാതിർത്തിയിലും പരിശോധന തുടങ്ങിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →