ഡല്‍ഹി: യു.പിയിലെ ബറേലിയില്‍ ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയവർക്ക് ക്രൂരമർദനം. ആക്രമണത്തില്‍ രണ്ട് പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. പ്രേംനഗർ എന്ന സ്ഥലത്ത് ചൂതാട്ടക്കാരെ തേടിയെത്തിയവർക്കാണ് മർദനം ഏല്‍ക്കേണ്ടി വന്നത്. പൊലീസ് എത്തിയത് കണ്ട് വടികളും കല്ലുകളും ഉപയോഗിച്ച് ഇവർ ഉദ്യോഗസ്ഥരെ മർദിക്കുകയായിരുന്നു. ഇതിനിടെ പൊലീസുകാരില്‍ ഒരാള്‍ സമീപത്തെ ക്ഷേത്രത്തില്‍ അഭയം തേടുന്നതിന്റെ ദൃശ്യങ്ങളും വന്നിട്ടുണ്ട്.2024 ഒക്ടോബർ 31 ദീപാവലി രാത്രിയിലാണ് സംഭവം
പൊലീസുകാർക്ക് ക്രൂരമർദനം ഏല്‍ക്കുന്നത് വ്യക്തമാണ്.
പൊലീസിനെ അക്രമികള്‍ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.16 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങളില്‍ പൊലീസുകാർക്ക് ക്രൂരമർദനം ഏല്‍ക്കുന്നത് വ്യക്തമാണ്. എസ്.ഐ ശുഭം ചൗധരി, പൊലീസ് കോണ്‍സ്റ്റബിള്‍ മനീഷ് എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു