വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് അശോകന്‍ ചരുവില്‍ഏറ്റുവാങ്ങി

തിരുവനന്തപുരം: 2024ലെ വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് അശോകന്‍ ചരുവില്‍ ഏറ്റുവാങ്ങി. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്കാരം.ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും പ്രശസ്തി പത്രവും അടങ്ങിയ അവാര്‍ഡ്.തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റും ട്രസ്റ്റ് പ്രസിഡന്‍റുമായ പെരുമ്പടവം ശ്രീധരനാണ് അവാർഡ് അശോകന്‍ ചരുവിലിനു കൈമാറിയത്.

ട്രസ്റ്റ് അംഗവും കവിയുമായ പ്രഭാവര്‍മ പ്രശസ്തിപത്ര പാരായണം നടത്തി. ട്രസ്റ്റ് സെക്രട്ടറി ബി. സതീശന്‍, പ്രഫ. ജി. ബാലചന്ദ്രന്‍ എന്നിവർ പ്രസംഗിച്ചു.

Share
അഭിപ്രായം എഴുതാം