മഹാരാഷ്ട്ര നിയമസഭയിൽ നാടകീയ മുഹൂര്‍ത്തങ്ങള്‍ : നിയമസഭാമന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി എംഎല്‍എമാർ

മുംബൈ: പ്രതിഷേധത്തിന്റെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മഹാരാഷ്ട്ര നിയമസഭ. പട്ടികവിഭാഗപ്പട്ടികയില്‍ ഒരു സമുദായത്തെ ഉള്‍പ്പെടുത്തുന്നതുമായുള്ള എതിര്‍പ്പിന്റെ ഭാഗമായി നിയമസഭാമന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളും ഒരു ബിജെപി എംഎല്‍എ ഉള്‍പ്പെടെ മൂന്ന് എംഎല്‍എമാരും പ്രതിഷേധിച്ചത്. എന്നാല്‍ ഇവരുടെ ചാട്ടം സെക്രട്ടേറിയറ്റില്‍ ആത്മഹത്യാശ്രമം പ്രതിരോധിക്കുന്നതിനായി 2018-ല്‍ സ്ഥാപിച്ച വലയിലേക്കായിരുന്നു. ഒക്ടോബർ 4 വെള്ളിയാഴ്ചയാണ് സംഭവം..

ചാടിയ നിയമസഭാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) യുടെ അജിത് പവാര്‍ വിഭാഗത്തിലെ അംഗമാണ് നര്‍ഹരി സിര്‍വാള്‍. ചാടിയ നിയമസഭാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വലയില്‍ വീണതിനുശേഷം ഇവര്‍ കെട്ടിടത്തിലേക്ക് തിരികെ കയറിപ്പോകുന്നതും വീഡിയോയില്‍ കാണാം. നേരത്തെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ, ഉപമുഖ്യമന്ത്രിമാരായ അജിത് പവാര്‍, ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലും ചില എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം