റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുഹൃത്തുക്കളുമൊത്ത് വിനോദയാത്രക്കെത്തി; കൊച്ചി മെട്രോ ജീവനക്കാരന്‍ മുങ്ങിമരിചു

February 26, 2024 - 1:25 pm

കോതമംഗലം: കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കണ്ണൂര്‍ ഏഴിമല കരിമ്പാനില്‍ ജോണിന്റെ മകന്‍ ടോണി ജോണാണ് (37) മരിച്ചത്. വട്ടാംപാറ പമ്പ് ഹൗസിന് സമീപം അയ്യപ്പന്‍കടവില്‍ ഇന്ന് വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം.

കൊച്ചി മെട്രോ ഓപ്പറേഷന്‍ വിഭാഗം ജീവനക്കാരനാണ് ടോണി. കൊച്ചി മെട്രോയിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് വിനോദയാത്രക്കെത്തിയിരുന്നു. സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ ടോണി നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *