റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: കോഴിക്കോടില്‍ നാലിടത്ത് യു.ഡി.എഫിന് നേട്ടം

December 13, 2023 - 2:27 pm

കോഴിക്കോട് ജില്ലയില്‍ നാലിടത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യു.ഡി.എഫിന് നേട്ടം. വില്യാപ്പള്ളി പഞ്ചായത്ത് 16ാം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. ബാക്കി മൂന്നിടങ്ങളിലും യു.ഡി.എഫ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. നിലവിലെ തിരഞ്ഞെടുപ്പ് ഫലം എവിടെയും ഭരണത്തെ ബാധിക്കില്ല.

വില്യാപ്പള്ളി പഞ്ചായത്തിലെ 16ാം വാര്‍ഡ് ചല്ലിവയല്‍ യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിലെ എന്‍ ബി പ്രകാശന്‍ 311 വോട്ടുകള്‍ക്ക് വിജയിച്ചു. കഴിഞ്ഞ തവണ എല്‍.ഡി.എഫ് 140 വോട്ടിന് വിജയിച്ച വാര്‍ഡാണിത്. വാണിമേല്‍ പഞ്ചായത്തിലെ 14ാം വാര്‍ഡ് കോടിയുറ യു.ഡി.എഫ് നിലനിര്‍ത്തി. 444 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫിലെ അനസ് നങ്ങാണ്ടിയില്‍ വിജയിച്ചു. കോണ്‍ഗ്രസ് നേതാവാണ് അനസ്.

മടവൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുല്ലാളൂര്‍ യു.ഡി.എഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ സിറാജ് ചെറുവലത്ത് 234 വോട്ടിന് വിജയിച്ചു. എന്‍.സി.പിയിലെ അബ്ബാസ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. മാവൂര്‍ പഞ്ചായത്തിലെ 13 ആം വാര്‍ഡ് പാറമ്മല്‍ യു.ഡി.എഫ് നിലനിര്‍ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *