റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സില്‍വര്‍ലൈന്‍ വിരുദ്ധ വാഴക്കുല; ലേലത്തില്‍ വിറ്റത് 40,300 രൂപയ്ക്ക്

December 6, 2023 - 8:26 pm

കൊച്ചി: സില്‍വര്‍ ലൈന്‍ വിരുദ്ധ സമര സമിതിയുടെ വാഴക്കുലയ്ക്ക് ലേലത്തില്‍ ലഭിച്ചത് 40,300 രൂപ. എടത്തല തുരുത്തുമ്മല്‍ ടി എസ് നൗഷാദ് ആണ് 9 കിലോഗ്രാം തൂക്കമുള്ള പാളയംകോടന്‍ കുല ലേലത്തില്‍ പിടിച്ചത്.

സമരത്തിന്റെ ഭാഗമായി പിഴുതെറിഞ്ഞ മരക്കുറ്റിക്ക് പകരം പഴങ്ങനാട് മഠത്തില്‍പ്പറമ്പില്‍ എം പി തോമസിന്റെ പുരയിടത്തില്‍ നട്ട വാഴയുടെ കുലയാണ് ആലുവ മാര്‍ക്കറ്റില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ലേലം ചെയ്തത്. അര മണിക്കൂര്‍ നീണ്ട ലേലത്തിലാണ് നൗഷാദ് വാഴക്കുല സ്വന്തമാക്കിയത്. നവംബറില്‍ അങ്കമാലി പുളിയനത്തു നടന്ന ലേലത്തില്‍ ഒരു കുലയ്ക്ക് 83,300 രൂപ ലഭിച്ചിരുന്നു. സംസ്ഥാനത്ത് സമരവാഴക്കുലയ്ക്ക് ലഭിച്ച റെക്കോര്‍ഡ് തുകയായിരുന്നു അത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *